സ്വീഡനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മഗ്ദലീന ആൻഡേഴ്‌സൺ 

NOVEMBER 24, 2021, 7:15 PM

സ്വീഡനിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി മഗ്‌ദലീന ആൻഡേഴ്‌സൺ സ്വീഡൻ പാർലമെന്റ് അംഗീകരിച്ചു.മധ്യ-ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകളുടെ നേതാവ്  സ്റ്റെഫാൻ ലോഫ്‌വനെ മാറ്റിയാണ് നിയമനം .

ഇതുവരെ ഒരു സ്ത്രീയെ ദേശീയ നേതാവായി തിരഞ്ഞെടുത്തിട്ടില്ലാത്ത ഒരേയൊരു നോർഡിക് രാജ്യം സ്വീഡനായിരുന്നു .

റിക്സ്ഡാഗിലെ 349 അംഗങ്ങളിൽ 174 പേർ   ആൻഡേഴ്സനെതിരെയും , 117 എംപിമാർ പിന്തുണച്ചും വോട്ട് രേഖപ്പെടുത്തി .  57 പേർ വോട്ടെടുപ്പിൽ നിന്ന്  വിട്ടുനിൽക്കുകയും ചെയ്തു . സ്വീഡിഷ് ഭരണഘടന പ്രകാരം, 175 പേരിലധികം പേർ വോട്ടു രേഖപ്പെടുത്തിയാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെടില്ല  .

vachakam
vachakam
vachakam

സ്കാൻഡിനേവിയൻ രാജ്യത്ത് സാർവത്രികവും തുല്യവുമായ വോട്ടവകാശം ഏർപ്പെടുത്താനുള്ള തീരുമാനത്തിന്റെ 100-ാം വാർഷികം സ്വീഡൻ ഇപ്പോൾ ആഘോഷിക്കുകയാണെന്ന് ആൻഡേഴ്സനെ പിന്തുണച്ച ഒരു സ്വതന്ത്ര നിയമനിർമ്മാതാവ് അമിനെഹ് കകബാവെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam