ശ്രീലങ്കയിൽ വിക്രമസിംഗെ മന്ത്രിസഭയോട് ഇടഞ്ഞ് പ്രതിപക്ഷ പാർട്ടികൾ

MAY 14, 2022, 9:14 AM

കൊളംബോ: പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സർക്കാരിൽ ചേരില്ലെന്ന് ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.

പ്രസിഡന്റ് ഗോതഭയ രാജപക്‌സെയുടെ ശ്രീലങ്കൻ പൊതുജന പെരുമനയിലെ വിമതരും സമാനമായ നിലപാടിലാണ്. അതേസമയം, സാമ്പത്തിക ഉത്തേജക പദ്ധതികൾക്ക് പുറത്തുനിന്നുള്ള പിന്തുണയുണ്ടാകും.

2020ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാർലമെന്റ് അംഗമായ റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയാകാൻ യോഗ്യനല്ലെന്ന് മുഖ്യപ്രതിപക്ഷമായ സമാഗി ജന ബലവേഗ പാർട്ടി ചൂണ്ടിക്കാട്ടി. റനിലിന്റെ രാജിയും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും സർക്കാരിന്റെ ഭാഗമാകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

അതിനിടെ, ഭക്ഷണം, മരുന്ന്, വളം, ഇന്ധനം എന്നിവ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ പഠിക്കാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ നാല് കമ്മിറ്റികൾക്ക് രൂപം നൽകി. പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശാന്തമായാൽ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിർക്കാനുള്ള ഉത്തരവ് എത്രയും വേഗം പിൻവലിക്കുമെന്ന് റനിൽ വിക്രമസിംഗെ സുരക്ഷാ സേനയെ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam