ഇന്ത്യൻ വ്യവസായപ്രമുഖർക്ക് അഞ്ച് വർഷത്തെ വിസ അനുവദിച്ച് ശ്രീലങ്ക

JULY 3, 2022, 11:57 AM

കൊളംബോ: ശ്രീലങ്കയിലെ ഇന്ത്യൻ വ്യവസായ പ്രമുഖർക്ക് മന്ത്രി ദാമ്മിക പെരേര അഞ്ച് വർഷത്തെ വിസ കൈമാറി. രാജ്യത്തേക്കുള്ള നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിസ അനുവദിച്ചത്.

ശ്രീലങ്കയിൽ വ്യവസായ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും നിക്ഷേപം വർധിപ്പിക്കുന്നതിനുമുള്ള സ്വാഗതാർഹമായ നടപടിയാണിത്.'- ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു

നേരത്തെ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബാങ്ല ശ്രീലങ്കൻ വ്യവസായ മന്ത്രി നളിൻ ഫെർണാണ്ടോയുമായുമായി കൂടികാഴ്ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമാക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്തിരുന്നു.

vachakam
vachakam
vachakam

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലേക്ക് ജീവൻരക്ഷ മരുന്നുകളും, 40,000 മെട്രിക് ടൺ പെട്രോളും, 4,00,000 മെട്രിക് ടൺ പാചക വാതകവും ഇന്ത്യ എത്തിച്ചിരുന്നു.

ജൂൺ മൂന്നിന് 3.3 ടൺ മെഡിക്കൽ ഉപകരണങ്ങൾ 1990 സുവസേരിയ ആബുലൻസ് സർവീസിന് കൊളംബോയിലെ ഹൈക്കമ്മീഷണർ ഗോപാൽ ബാഗ്ലെ കൈമാറിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam