റഷ്യയില്‍ സോവിയറ്റ് കാലത്തെ വിമാനം തകര്‍ന്നു വീണു; ആറ് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

SEPTEMBER 24, 2021, 5:14 PM

മോസ്‌കോ: റഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ട് ആറ് ജീവനക്കാര്‍ മരിച്ചു. റഷ്യയിലെ ഖബാറോവ്സ്‌ക് നഗരത്തിന്റെ കിഴക്കന്‍ പ്രദേശത്താണ് അപകടം ഉണ്ടായത്. റഷ്യയുടെ ആന്റണോവ് എഎന്‍-26 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. സോവിയറ്റ് ഭരണകാലത്ത് നിര്‍മിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ബുധനാഴ്ച വൈകിട്ട് ആന്റണോവ് എഎന്‍-26 റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയും വിമാനവുമായുള്ള ആശയ വിനിമയം തടസപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം തകര്‍ന്ന് വീണതായി കണ്ടെത്തിയത്. ഖബാറോവ്സ്‌കില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനത്തിലായിരുന്നു വിമാനം വീണത്. നഗരത്തില്‍ നിന്നും അഞ്ച് മണിക്കൂറോളം സഞ്ചരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടം നടന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നത്.

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ കാലപഴക്കമാണ് അപകടത്തിലേക്ക് നയിച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam