കോവിഡ് വൈറസിന്റെ ഉറവിടം: ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നിഷേധിച്ച് ചൈന

JULY 22, 2021, 2:45 PM

ജനീവ: കൊറോണ വൈറസിന്റെ ഉറവിടം തേടിയുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ഘട്ട അന്വേഷണത്തിന് അനുമതി നിഷേധിച്ച് ചൈന. ചൈനയിലെ ഒരു ലബോറട്ടറിയാണ് വൈറസ് വ്യാപനത്തിന്റെ ഉറവിടമെന്ന അനുമാനം നിലനില്‍ക്കെ ചൈനയുടെ നീക്കം. ലോകാരോഗ്യ സംഘടനയുടെ പഠനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമന്ത്രി ചെങ് യീസിന്‍ വ്യക്തമാക്കിയത്. 

സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതും ശാസ്ത്രവിരുദ്ധവുമായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലബോറട്ടറിയിലെ പ്രോട്ടോകോള്‍ ലംഘനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന അനുമാനത്തില്‍ പഠനം നടത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്. 2019ല്‍ മനുഷ്യരില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ മാര്‍ക്കറ്റുകളും ലബോറട്ടറികളും ഗവേഷണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള പഠനത്തിനാണ് ലോകാരോഗ്യ സംഘടന ഉത്തരവിട്ടത്. 

സുതാര്യത മുന്‍നിര്‍ത്തി എല്ലാ വിവരങ്ങളും കൈമാറിക്കൊണ്ട് ചൈന സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനത്തിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് ഗവേഷകരോടൊപ്പം വുഹാനില്‍ താമസിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം വവ്വാലില്‍ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരില്‍ കൊറോണ വൈറസ് പ്രവേശിച്ചത് എന്ന നിഗമനത്തിലാണ് എത്തിയത്. എന്നാല്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളും ശാസ്ത്രജ്ഞരും വൈറസിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ വേണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam