ആറുവയസുള്ള മകള്‍ക്ക് ഭക്ഷണം നല്‍കിയില്ല; ഇന്‍ഡിഗോ ജീവനക്കാര്‍ക്കെതിരെ യാത്രക്കാരന്റെ പരാതി

JUNE 22, 2022, 1:08 PM

ഇന്‍ഡിഗോ വിമാനയാത്രക്കിടെ, തന്റെ ആറുവയസുകാരി മകള്‍ക്ക് ഭക്ഷണം നല്‍കാന്‍ കാബിന്‍ ക്രൂ തയാറായില്ലെന്ന് വിമാനത്തിലെ യാത്രക്കാരന്റെ പരാതി. ആദ്യം കോര്‍പറേറ്റ് ക്ലയന്റുകള്‍ക്ക് ഭക്ഷണം നല്‍കുമെന്നായിരുന്നു ക്രൂ അംഗങ്ങളുടെ മറുപടി. കുട്ടി യാത്രയിലുടനീളം കരച്ചിലായിരുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. 'ഇന്‍ഡിഗോ വിമാനയാത്രയിലെ മനോഹരമായ അനുഭവം' എന്നപേരില്‍ ഡോ. ഒബ്ഗിന്‍ ആണ് ട്വീറ്റ് ചെയ്തത്.


vachakam
vachakam
vachakam

ഇന്‍ഡിഗോ യാത്രക്കിടെ എന്റെ ആറുവയസുള്ള മകള്‍ക്ക് വിശന്നപ്പോള്‍ എന്തെങ്കിലും ഭക്ഷണം നല്‍കാന്‍ കഴിയുമോയെന്ന് കാബിന്‍ ക്രൂവിനോട് ചോദിച്ചു. അതിനു പണം നല്‍കാമെന്നും അറിയിച്ചു. ഇക്കാര്യം ആവര്‍ത്തിച്ചിട്ടും കൃത്യമായി പറയുന്നതിനു പകരം കോര്‍പറേറ്റ് ക്ലൈന്റുകള്‍ക്കാണ് ആദ്യം ഭക്ഷണമെന്നായിരുന്നു അവര്‍ പറഞ്ഞത്. യാത്രയിലുടനീളം മകള്‍ വിശന്നു കരച്ചിലായിരുന്നു. എന്നിട്ടും അവര്‍ ഭക്ഷണം നല്‍കിയില്ല''-ഇതിന് ഇന്‍ഡിഗോ അധികൃതര്‍ മറുപടി നല്‍കി.

''താങ്കളുടെ വിഷമം മനസിലാക്കുന്നു. മകള്‍ സുഖമായിരിക്കുന്നു എന്ന് കരുതുന്നു. തീര്‍ച്ചയായും താങ്കളുടെ പരാതിപരിശോധിച്ചതിനു ശേഷം മറുപടി നല്‍കാമെന്നും ഇന്‍ഡിഗോ അധികൃതര്‍ പ്രതികരിച്ചു. ഇന്‍ഡിഗോ അധികൃതരുടെ തികച്ചും മോശമായ പ്രവൃത്തിയായിപ്പോയെന്നും കുറഞ്ഞത് ബിസ്‌കറ്റോ, സ്‌നാക്കോ എങ്കിലും നല്‍കണമായിരുന്നുവെന്ന് ഒരാള്‍ പ്രതികരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam