ഉക്രൈൻ ഇരുട്ടിൽ;  ഊർജ നിലയങ്ങളിൽ റഷ്യയുടെ മിസൈലാക്രമണം

NOVEMBER 24, 2022, 3:23 PM

യുക്രെയ്നില്‍ മിസൈല്‍ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാനമായ കീവും ഊർജനിലയങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. റഷ്യ 70 ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചതായാണ് യുക്രെയന്‍ സായുധ സേന പുറത്തുവിടുന്ന വിവരം .

ഇതിൽ 51 എണ്ണവും തടയാനായെന്ന് യുക്രെയ്ന്‍ സായുധ സേന കമാന്‍ഡര്‍ വലേരി സലുഷ്‌നി വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ യുക്രെയ്നില്‍ വൈദ്യുതിയും കുടിവെള്ളവും മുടങ്ങി.

കീവ് ലക്ഷ്യമാക്കി 31 മിസൈലുകളാണ് റഷ്യ അയച്ചത്. ഇതില്‍ 21 എണ്ണവും ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തടയാന്‍ യുക്രെയ്ന്‍ സേനയ്ക്കായി. രാജ്യത്തുടനീളം എയര്‍ അലര്‍ട്ടുകള്‍ നല്‍കി നിരവധി പേരെ മാറ്റിപാര്‍പ്പിച്ചതായും സൈന്യം അറിയിച്ചു.

vachakam
vachakam
vachakam

മനുഷ്യരാശിക്കെതിരെയുളള ആക്രമണമാണ് റഷ്യ നടത്തിവരുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി കുറ്റപ്പെടുത്തി. '' യുക്രെയ്നെ പൂർണമായും ഇരുട്ടിലാക്കി സമ്മർദ്ദത്തിലാക്കാമെന്നുള്ള നീക്കമാണ് റഷ്യയുടേത്. റഷ്യന്‍ ഭീകരതയുടെ പുതിയ ഫോര്‍മുലയാണിത്'' - സെലന്‍സ്കി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam