ഉക്രെയ്ൻ ആണവനിലയത്തിന് സമീപം ഷെല്ലാക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

AUGUST 12, 2022, 11:53 AM

ന്യൂഡൽഹി: ഉക്രൈനിലെ ആണവനിലയത്തിന് സമീപമുണ്ടായ ഷെല്ലാക്രമണത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. സാവപൊറേഷ്യ ആണവനിലയത്തിന് സമീപമുണ്ടായ ഷെല്ലാക്രമണത്തിൽ ഇന്ത്യ ഐക്യരാഷ്ട്രസഭയിലാണ്  ആശങ്ക രേഖപ്പെടുത്തിയത്.

ആണവ നിലയങ്ങളുടെ സുരക്ഷയിൽ രാജ്യങ്ങൾ ശ്രദ്ധ ചെലുത്തണമെന്നും പരസ്പര നിയന്ത്രണം ആവശ്യമാണെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി രുചിറ കാംബോജ് പറഞ്ഞു.

യുക്രെയ്‌നിലെ ആണവ റിയാക്ടറുകളുടെ സുരക്ഷ സംബന്ധിച്ച് രാജ്യത്തിന് ആശങ്കയുണ്ടെന്ന് ഇന്ത്യ പറഞ്ഞു. ആണവോർജ്ജ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഏതൊരു അപകടവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അതിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യ ഉയർന്ന പ്രാധാന്യം നൽകുന്നുണ്ട്.

vachakam
vachakam
vachakam

ഇത് പൊതുജനാരോഗ്യത്തിനും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് രുചിറ പറഞ്ഞു. യുക്രെയ്‌നിലെ സ്ഥിതിഗതികളിൽ ഇന്ത്യ ആശങ്കാകുലരാണെന്ന് പ്രസ്താവിച്ച രുചിറ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആരംഭിച്ചതുമുതൽ, ശത്രുതതയും അക്രമവും അവസാനിപ്പിക്കാൻ തങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞു.

നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് മടങ്ങാനും സംഘർഷം അവസാനിപ്പിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കുന്നുവെന്നും രുചിറ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam