വൈദ്യുതി ക്ഷാമം രൂക്ഷം: പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിറുത്തിയേക്കും

JULY 2, 2022, 10:55 PM

ഇസ്ലാമാബാദ്: കടുത്ത വൈദ്യുതി പ്രതിസന്ധി മൂലം മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതിനാല്‍ പാകിസ്ഥാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിറുത്തി വയ്ക്കുമെന്ന് ടെലികോം ഓപ്പറേറ്റര്‍മാരുടെ മുന്നറിയിപ്പ്.

ദീര്‍ഘനേരം നില്‍ക്കുന്ന പവര്‍കട്ട് ടെലികോം മേഖലയിലെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയാണെന്ന് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബോര്‍ഡ് വ്യക്തമാക്കി. ജൂലായില്‍ രാജ്യത്ത് അധികസമയം പവര്‍കട്ട് ഏര്‍പ്പെടുത്തുമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. രാജ്യത്തിനാവശ്യമായ എല്‍.എന്‍.ജി ലഭിക്കുന്നില്ലെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഷെരീഫ് പറഞ്ഞിരുന്നു.ജൂണില്‍ പാകിസ്ഥാനിലെ ഇന്ധന ഇറക്കുമതി നാലു വര്‍ഷത്തിലേറ്റവും ഉയര്‍ന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, ഉഷ്ണതരംഗം മൂലം എല്‍.എന്‍.ജിയുടെ ആവശ്യകത വര്‍ദ്ധിച്ചതാണ് ഊര്‍ജ്ജോത്പാദനത്തിന് തിരിച്ചടിയായത്. ജൂലൈയിലെ എല്‍.എന്‍.ജി വിതരണത്തിനുള്ള ടെണ്ടറില്‍ പങ്കെടുത്ത വിതരണക്കാര്‍ വലിയ തുക ആവശ്യപ്പെട്ടതിനാല്‍ കരാര്‍ ഉറപ്പിച്ചിരുന്നില്ല. ഇതാണ് നിലവില്‍ എല്‍.എന്‍.ജി ക്ഷാമത്തിലേക്കും വൈദ്യുത മുടക്കത്തിലേക്കും നയിച്ചത്.

vachakam
vachakam
vachakam

സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം കുറച്ചും ഷോപ്പിംഗ് മാളുകളും ഫാക്ടറികളും നേരത്തെ അടച്ചുമാണ് സര്‍ക്കാര്‍ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam