മോസ്‌കോ: ഉക്രെയ്നിലെ കിഴക്കന്‍ ഡൊനെറ്റ്സ്‌ക് മേഖലയിലെ തങ്ങളുടെ ചെറിയ വീടിനെ തകര്‍ത്ത സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ കനത്ത പുകയിലൂടെ ഭയന്ന രണ്ട് കുട്ടികള്‍ അവരുടെ പിതാവിനെ വിളിച്ചു.
9 ഉം 10 ഉം വയസ്സുള്ള കുട്ടികളുടെ വിളിക്ക് അച്ഛന്‍ വിളികേട്ടില്ല. തുടര്‍ന്ന് അച്ഛന്‍ നേരത്തെ പഠിപ്പിച്ചു തന്നതു പോലെ ഓള്‍ഹ ഹിങ്കിനയും അവളുടെ സഹോദരന്‍ ആന്‍ഡ്രിയിയും ബോംബ് ഷെല്‍ട്ടറിലേക്ക് ഓടിക്കയറി. പുക നീങ്ങിയപ്പോള്‍ തിരികെ എത്തിയ അവര്‍ തങ്ങളുടെ പിതാവിനെ പൂമുഖത്ത് കണ്ടെത്തി. ഒരു റഷ്യന്‍ പ്രൊജക്‌റ്റൈല്‍ അടിച്ചതിനെത്തുടര്‍ന്ന് ചലനരഹിതനായി രക്തത്തില്‍ പൊതിഞ്ഞ് മരിച്ചു കിടക്കുന്ന അച്ഛനെയാണ് ഈ കുരുന്നുകള്‍ക്ക് കാണാനായത്.
''രാവിലെ ഏഴു മണിയോടെ ഞങ്ങളുടെ അച്ഛന്‍ കൊല്ലപ്പെട്ടു,'' ഇപ്പോള്‍ പോളണ്ടിന്റെ അതിര്‍ത്തിക്കടുത്തുള്ള സുരക്ഷിതമായ പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ താമസിക്കുന്ന ആന്‍ഡ്രി പറഞ്ഞു.
യുദ്ധം മൂലം ജീവിതം വഴിമുട്ടിയ ഉക്രേനിയന്‍ കുട്ടികളുടെ ഒരു തലമുറയില്‍ ഈ രണ്ട് സഹോദരങ്ങളും ചേരുന്നു. റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം അവരെ നിരന്തരമായ ബോംബാക്രമണത്തിന് വിധേയമാക്കി, ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് പിഴുതെറിയുകയും പലരെയും അനാഥരാക്കുകയും ചെയ്തു.
നൂറുകണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടു. അതിജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം യുദ്ധത്തിന്റെ വ്യാപകമായ മാനസിക ആഘാതം അവരുടെ കൗമാരത്തിലും യൗവനത്തിലും പിന്തുടരുമെന്ന് ഉറപ്പാണ്.
'കുട്ടികള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് ഓടിപ്പോയാലും, അവര്‍ക്ക് സംഭവിച്ചതെല്ലാം അവര്‍ മറന്നുവെന്ന് അര്‍ത്ഥമാക്കുന്നില്ല,' അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളോടൊപ്പം പ്രവര്‍ത്തിക്കുന്ന സൈക്കോളജിസ്റ്റ് ഒലെക്‌സാന്ദ്ര വോലോഖോവ പറഞ്ഞു.
ഉക്രെയ്‌നിലെ ജനറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കുറഞ്ഞത് 483 കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുകയും 1,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, 1.5 ദശലക്ഷം ഉക്രേനിയന്‍ കുട്ടികള്‍ വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു, ഇതിന് നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങളുള്ളതായി യുനിസെഫ് പറയുന്നു.
ഏകദേശം 1,500 ഉക്രേനിയന്‍ കുട്ടികള്‍ അനാഥരായതായി ഉക്രെയ്‌നിലെ നാഷണല്‍ സോഷ്യല്‍ സര്‍വീസ് അറിയിച്ചു. ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് 462 കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത ഡൊനെറ്റ്‌സ്‌കിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്