റഫയിലെ ഇസ്രായേല്‍ സൈനിക നടപടി തടയാന്‍ യുഎന്‍ സുരക്ഷാ സമിതി ഇടപെടണം: സൗദി അറേബ്യ

FEBRUARY 10, 2024, 6:31 PM

റിയാദ്: റഫയില്‍ ഇസ്രായേലിന്റെ ആസൂത്രിത സൈനിക ഓപ്പറേഷന്‍ 'മാനുഷിക ദുരന്തത്തിന്' കാരണമാകുമെന്ന് സൗദി അറേബ്യ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി (യുഎന്‍എസ്സി) വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സൗദി ആവശ്യപ്പെട്ടു. നഗരത്തില്‍ കര ആക്രമണം നടത്തുന്നതിന് മുന്നോടിയായി സാധാരണക്കാരെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടതിന് പിന്നാലെയാണിത്.

റഫയെ ആക്രമിക്കുന്നതിന്റെയും ലക്ഷ്യമിടുന്നതിന്റെയും അങ്ങേയറ്റം അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. ജനങ്ങളെ നിര്‍ബന്ധിച്ച് നാടുകടത്തുന്നതിനെ  ശക്തമായി അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതായി സൗദി അറേബ്യ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

'അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും തുടര്‍ച്ചയായ ലംഘനം, ഇസ്രായേല്‍ ആസന്നമായ ഒരു മാനുഷിക ദുരന്തം ഉണ്ടാക്കുന്നതില്‍ നിന്ന് തടയാന്‍ രക്ഷാസമിതി അടിയന്തിരമായി വിളിച്ചുകൂട്ടേണ്ടതിന്റെ ആവശ്യകതയെ സ്ഥിരീകരിക്കുന്നു,' പ്രസ്താവനയില്‍ പറയുന്നു. 

vachakam
vachakam
vachakam

ഗാസയുടെ തെക്ക് ഭാഗത്തുള്ള റഫ നഗരത്തില്‍ ഒരു ദശലക്ഷത്തിലധികം പലസ്തീനികളാണ് പലായനം ചെയ്ത് അഭയം പ്രാപിച്ചിരിക്കുന്നത്. ജനങ്ങളെ കൊണ്ട് തിങ്ങിനിറഞ്ഞ അവസ്ഥയിലാണ് നഗരം.

സൗദി അറേബ്യ ഇതുവരെ ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ സൗദി ആലോചിച്ചിരുന്നു. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ വിമര്‍ശിച്ച് റിയാദ് വെടിനിര്‍ത്തലിന് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് വരെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് യുഎസിനോട് സൗദി വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam