സൗ​ദി മ​ധ്യ​പ്ര​വി​ശ്യ​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ര​വ​ധി തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

FEBRUARY 23, 2021, 12:56 PM

റിയാ​ദ്: സൗ​ദി മ​ധ്യ​പ്ര​വി​ശ്യ​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ര​വ​ധി തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. മാ​ന​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ റി​യാ​ദ്, ലൈ​ല അ​ഫ്​​ലാ​ജ്, ഹു​ത്ത ബ​നീ ത​മീം, ശ​ഖ്​​റ, സു​ൽ​ഫി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ്​ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. 259 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഗു​രു​ത​ര​മാ​യ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് ഏ​താ​നും സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളും കോ​വി​ഡ്​ ച​ട്ട ലം​ഘ​ന​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. 2,500ലേ​റെ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്.

ഷോ​പ്പി​ങ്​ മാ​ളു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഫ​ർ​ണി​ഷ്ഡ് അ​പ്പാ​ർ​ട്​​മെൻറു​ക​ൾ, കെ​ട്ടി​ട നി​ർ​മാ​ണ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, ജെൻറ്​​സ്​ ഷോ​പ്പു​ക​ൾ, സെ​റാ​മി​ക്, മാ​ർ​ബി​ൾ ക​ട​ക​ൾ, ഫ​ർ​ണി​ച​ർ ഷോ​പ്പു​ക​ൾ, മി​ഠാ​യി​ക്ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ ലം​ഘി​ച്ച​തി​ന് 48 മ​ണി​ക്കൂ​റി​നി​ടെ റി​യാ​ദ് ന​ഗ​ര​സ​ഭ അ​ട​പ്പി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 68 ശ​ത​മാ​നം തോ​തി​ൽ കു​റ​ഞ്ഞ​താ​യി ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 13 മു​ത​ൽ 19 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​വ​സാ​ന​ത്തെ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ അ​ട​പ്പി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം ശ്ര​ദ്ധേ​യ​മാ​യ നി​ല​യി​ൽ കു​റ​ഞ്ഞു. ഈ ​മാ​സം 13 മു​ത​ൽ 17 വ​രെ​യു​ള്ള അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ അ​ട​പ്പി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ചി​രു​ന്നു. മു​ൻ​ക​രു​ത​ലു​ക​ൾ ലം​ഘി​ച്ച​തി​ന് അ​ട​പ്പി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം ഫെ​ബ്രു​വ​രി 18ന് 63​ഉം തൊ​ട്ട​ടു​ത്ത ദി​വ​സം 47ഉം ​ആ​യി കു​റ​ഞ്ഞ​താ​യും റി​യാ​ദ് ന​ഗ​ര​സ​ഭ പ​റ​ഞ്ഞു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ ദി​വ​സം 35 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു. മു​ൻ​ക​രു​ത​ൽ, പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 70 നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ടെ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ആ​കെ 1,427 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റു​ക​ളി​ലും ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും 31 റെ​യ്​​ഡു​ക​ളും ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam