സാംസങ് മേധാവിയെ കൈക്കൂലി കേസിൽ വെറുതെവിട്ട് ദക്ഷിണ കൊറിയ

AUGUST 12, 2022, 4:54 PM

അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന സാംസങ് സിഇഒ ലീ ജേ യോങിന് ദക്ഷിണ കൊറിയ മാപ്പ് നൽകി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട വ്യവസായ പ്രമുഖരെ മോചിപ്പിക്കുന്നത്  ദക്ഷിണ കൊറിയയുടെ പതിവാണ്.

മുൻ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേക്ക്  കൈക്കൂലി നല്‍കിയെന്ന കേസിലാണ് ലീ അറസ്റ്റിലാകുന്നത്. അഞ്ച് വർഷത്തേക്കാണ് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി ലീയെ ശിക്ഷിച്ചത്. 

സാംസങ് ഗ്രൂപ്പിന്റെ അവകാശിയായ ലീ ജെയ് യോങിന് 7.9 ബില്യൺ ഡോളർ ആസ്തിയുണ്ട്. ലോക സമ്പന്നരില്‍ 278ആം സ്ഥാനത്താണ് ലീ.

vachakam
vachakam
vachakam

അഞ്ച് വർഷമായി സാംസങ് മേധാവി തൊഴിൽ നിയന്ത്രണം നേരിടുന്നുണ്ടായിരുന്നു. എന്നാൽ ഇന്ന് ലീ ജേ യോങിന്റെ തൊഴിൽ നിയന്ത്രണം നീക്കി. ഇനി മുതൽ രാജ്യത്തിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കാൻ സാംസങിന്റെ നേതാവിന് കഴിയും.

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംഭാവന ചെയ്യാൻ ലീ ജെയ് യോങിന് അവസരം നൽകുകയാണെന്ന് നിയമ മന്ത്രി ഹാൻ ഡോങ്-ഹൂൺ പറഞ്ഞു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam