'മതനിന്ദ' ആരോപിച്ച് പ്രതിഷേധം; സാംസങ് തൊഴിലാളികളെ  പൊലീസ് അറസ്റ്റ് ചെയ്തു

JULY 2, 2022, 8:12 PM

കറാച്ചി: പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച്  പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു.  കറാച്ചിയിലെ സ്റ്റാർ സിറ്റി മാളിന് പുറത്ത് പ്രതിഷേധിച്ച 27 പേരെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിഷേധം അക്രമത്തിൽ കലാശിച്ചതിനെ തുടർന്നാണ് അറസ്റ്റ്.


vachakam
vachakam
vachakam


സെല്‍ഫോണ്‍ നിര്‍മാണ കമ്പനിയായ സാംസങ്ങിനെതിരെ മതനിന്ദ ആരോപിച്ച് പ്രതിഷേധിച്ച കമ്പനിയിലെ തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റാർ സിറ്റി മാളിൽ സ്ഥാപിച്ചിട്ടുള്ള സാംസങ്ങിന്റെ വൈ-ഫൈ ഉപകരണങ്ങളിൽ നിന്ന് മതനിന്ദാപരമായ കമന്റുകൾ പോസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചാണ്  സാംസങ് തൊഴിലാളികൾ മാളിന് പുറത്ത് പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ സാംസങ് പരസ്യബോർഡുകളും നശിപ്പിച്ചു.

vachakam
vachakam
vachakam

പ്രതിഷേധത്തിന് പിന്നാലെ തന്നെ സാംസങ് പാകിസ്ഥാന്‍ വിഷയത്തില്‍ പ്രസ്താവനയിറക്കിയിട്ടുണ്ട്. മതവികാരങ്ങളുടെ കാര്യത്തില്‍ കമ്പനി നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam