മോസ്‌കോ: ആണവ നിയന്ത്രണ കരാറായ ന്യൂസ്റ്റാര്‍ട്ട് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയെങ്കിലും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെപ്പറ്റി തുടര്‍ന്നും യുഎസിന് വിവരം നല്‍കുമെന്ന് റഷ്യ. ഭൂഖണ്ഡാന്തര മിസൈലുകളോ മുങ്ങിക്കപ്പലുകളില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകളോ പരീക്ഷിക്കുമ്പോള്‍ യുഎസിനെ അറിയിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റയ്ബ്‌കോവ് പറഞ്ഞു.
2010 ല്‍ ഒപ്പിട്ട ന്യൂസ്റ്റാര്‍ട്ട് കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് കഴിഞ്ഞ മാസമാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രഖ്യാപിച്ചിരുന്നത്. വിന്യസിക്കാവുന്ന പരമാവധി ആണവായുധങ്ങളുടെ എണ്ണം നിയന്ത്രിച്ചു നിര്‍ത്തുന്ന കരാറായിരുന്നു ഇത്. റഷ്യയുമായി ആണവ വിവരങ്ങള്‍ പങ്കു വെക്കുന്നത് അവസാനിക്കുമെന്ന് ചൊവ്വാഴ്ച യുഎസ് പ്രതികരിച്ചു. ഇതെത്തുടര്‍ന്നാണ് വിവരങ്ങള്‍ പങ്കുവെക്കുമെന്ന് മോസ്‌കോ അറിയിച്ചിരിക്കുന്നത്.
കരാറില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും ആണവ പോര്‍മുനകള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും മിസൈല്‍ വിക്ഷേപണങ്ങളെക്കുറിച്ച് പരസ്പരം വിവരം കൈമാറാനുള്ള 1988 ലെ കരാര്‍ പാലിക്കുമെന്നും റയ്ബ്‌കോവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്