മരിയുപോള്‍: അധിനിവേശ കിഴക്കന്‍ ഉക്രെയ്‌നിലേക്കുള്ള ആദ്യ യാത്രയില്‍ മരിയുപോള്‍ സന്ദര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ . തെക്കന്‍ റഷ്യന്‍ നഗരമായ റോസ്‌തോവ്-ഓണ്‍-ഡോണിലെ കമാന്‍ഡ് പോസ്റ്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് സന്ദര്‍ശിച്ചതായി റഷ്യന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ നഗരത്തിലെ സൈനിക കമാന്‍ഡ് കണ്‍ട്രോള്‍ പോസ്റ്റില്‍ പുടിന്‍ കൂടിക്കാഴ്ച നടത്തിയതായി റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ ടാസ് പറഞ്ഞു.
റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് പുടിന്‍ റഷ്യന്‍ അധിനിവേശ നഗരം സന്ദര്‍ശിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റിനോടുള്ള പ്രതികരണമായാണ് പുടിന്‍ മരിയുപോളിലെത്തിയതെന്നാണ് വിലയിരുത്തല്‍. അടുത്തയാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് റഷ്യ സന്ദര്‍ശിക്കാനിരിക്കെ നടത്തിയ യാത്രയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
മാര്‍ച്ച് 18 ന് പുടിന്‍ റഷ്യന്‍ അധിനിവേശ ക്രിമിയ സന്ദര്‍ശിച്ചിരുന്നു. ക്രിമിയയില്‍ സന്ദര്‍ശനം നടത്തിയ പുടിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന ആരോപണവുമായി യുക്രെയ്ന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് രംഗത്തെത്തിയിരുന്നു.
പുടിന്റെ നടത്തത്തില്‍ ക്ഷീണം പ്രകടമാണെന്നായിരുന്നു വിഡിയോ പങ്കുവെച്ചുള്ള അദ്ദേഹത്തിന്റെ ആരോപണം.നേരത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു പുടിന്‍ അറിയിച്ചത്. എന്നാല്‍ ക്രിമിയയിലെ ഏറ്റവും വലിയ നഗരത്തില്‍ പുടിനെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് യുക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുക്രെയ്‌നില്‍ നിന്നും കുട്ടികളെ കടത്തിയെന്നായിരുന്നു പുടിനെതിരായ ആരോപണം. റഷ്യയുടെ മന്ത്രിയുടെ പേരിലും യുദ്ധക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, അറസ്റ്റ് വാറണ്ടിനെ ടോയ്‌ലറ്റ് പേപ്പര്‍ എന്നാണ് റഷ്യ പരിഹസിച്ചത്. ഇതിന് മുമ്പ് 2020ലാണ് പുടിന്‍ ക്രിമിയ സന്ദര്‍ശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്