മോസ്‌കോ: ഉക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യയുടെ തെക്കന്‍ ബെല്‍ഗൊറോഡ് പ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉക്രേനിയന്‍ പീരങ്കി വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. ഉക്രേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് 7 കിലോമീറ്റര്‍ (4.5 മൈല്‍) അകലെയുള്ള ബെല്‍ഗൊറോഡ് പട്ടണമായ ഗ്രെയ്വറോണില്‍ ആക്രമണത്തെ തുടര്‍ന്ന് മണിക്കൂറുകളോളം തീപിടിത്തമുണ്ടായി.
നാല് വീടുകള്‍, ഒരു സ്റ്റോര്‍, ഒരു കാര്‍, ഗ്യാസ് പൈപ്പ്ലൈന്‍, വൈദ്യുതി ലൈന്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ബെല്‍ഗൊറോഡ് ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
അഞ്ച് ജില്ലകളില്‍ ഡ്രോണുകള്‍, മോര്‍ട്ടറുകള്‍, പീരങ്കികള്‍ എന്നിവ ഉപയോഗിച്ച് ആവര്‍ത്തിച്ച് ആക്രമണം നടന്നു. കൊസിങ്ക ഗ്രാമത്തെ മാത്രം 130-ലധികം തവണ ആക്രമിച്ചതായി ഗ്ലാഡ്കോവ് പറഞ്ഞു.
മോസ്‌കോയുടെ സേനയ്ക്കെതിരെ വലിയ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് കൈവ് പറഞ്ഞതിന് പിന്നാലെയാണ് അതിര്‍ത്തി മേഖലയില്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആളപായത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്