മോസ്‌കോ: അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടറും യുഎസ് പൗരനുമായ ഇവാന്‍ ജെര്‍ഷ്‌കോവിച്ചിനെ റഷ്യ ചാരപ്രവര്‍ത്തനം ആരോപിച്ച് കസ്റ്റഡിയിലെടുത്തു. ഏകാതറീന്‍ബെര്‍ഡഗിലെ ഉരള്‍സ് നഗരത്തില്‍ നിന്നാണ് റഷ്യന്‍ ചാര സംഘടനയായ എഫ്എസ്ബി ഇവാനെ കസ്റ്റഡിയിലെടുത്തത്. യുഎസ് പൗരനായ ഇവാന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞെന്ന് എഫ്എസ്ബി പ്രതികരിച്ചു.
വാള്‍സ്ട്രീറ്റ് ജേണലിന്റെ മോസ്‌കോ ബ്യൂറോയിലാണ് 32 കാരനായ ഇവാന്‍ ജോലി ചെയ്തിരുന്നത്. അമേരിക്കന്‍ ഭരണകൂടത്തിനായി ചാര പ്രവര്‍ത്തി ചെയ്യുകയായിരുന്നു ഇവാനെന്നാണ് റഷ്യ ആരോപിക്കുന്നത്. മിലിട്ടറി ഡിഫന്‍സ് കോംപ്ലക്‌സിലെ ഒരു കമ്പനിയെക്കുറിച്ച് വിവരം ശേഖരിക്കാനായിരുന്നു ഇവാന് യുഎസ് നല്‍കിയ നിര്‍ദേശമെന്നും റഷ്യ ആരോപിക്കുന്നു. മുന്‍പ് മോസ്‌കോ ടൈംസിലും എഎഫ്പിയിലുമാണ് ഇവാന്‍ ജോലി ചെയ്തിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്