ആപ്പിള്‍ ഐഫോണുകള്‍ ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥരോട് റഷ്യ

MARCH 20, 2023, 4:06 PM

മോസ്‌കോ: ആപ്പിള്‍ ഐഫോണുകള്‍ ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥരോട് പുടിന്‍ ഭരണകൂടം നിര്‍ദേശിച്ചു. പാശ്ചാത്യ ഇന്റലിജന്‍സ് സംഘടനകള്‍ ഈ ഫോണുകളിലൂടെ റഷ്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയേക്കാമെന്ന് പുടിന്‍ ഭരണകൂടം ആശങ്കപ്പെടുന്നു. ക്രെംലിന്‍ സംഘടിപ്പിച്ച പ്രദേശിക ഉദ്യോഗസ്ഥര്‍ക്കായുള്ള സെമിനാറില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സെര്‍ജി കിരിയെങ്കോയാണ് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ ഒന്നിനകം ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ അത് മാറ്റണമെന്ന് കിരിയെങ്കോ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

മാര്‍ച്ചില്‍ തന്നെ എല്ലാവരും ഐഫോണ്‍ വലിച്ചെറിയണമെന്നാണ് നിര്‍ദേശമെന്ന് യോഗത്തില്‍ സംബന്ധിച്ച ഉദ്യോഗസ്ഥരിലൊരാള്‍ വെളിപ്പെടുത്തി. ഐഫോണിന് പകരം ഉപയോഗിക്കേണ്ട ഫോണ്‍ ക്രെംലിന്‍ ലഭ്യമാക്കും. വാര്‍ത്ത സ്ഥിരീകരിക്കാന്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് തയാറായില്ല. സ്മാര്‍ട്ട്‌ഫോണുകള്‍ ഔദ്യോഗിക ആവശ്യത്തിനായി ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സ്മാര്‍ട്ട് ഫോണുകളൊന്നും ഉപയോഗിക്കുന്നില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam