മോസ്‌കോ: ഉക്രെയ്‌നില്‍ നിന്ന് പിടിച്ചെടുത്ത് കൂട്ടിച്ചേര്‍ത്ത ക്രിമിയയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ക്രിമിയയുടെ കൂട്ടിച്ചേര്‍ക്കലിന്റെ ഒന്‍പതാം വാര്‍ഷികം പ്രമാണിച്ചാണ് സന്ദര്‍ശനം. യുദ്ധ കുറ്റത്തിന് ഹേഗിലെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് വകവെക്കാതെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ യാത്ര.
കരിങ്കടല്‍ തീരത്തുള്ള തുറമുഖ നഗരമായ സെവാസ്‌റ്റോപോളിലെത്തിയ പുടിന്‍ പ്രവിശ്യാ ഗവര്‍ണര്‍ മിഖെയ്ല്‍ റാസ്‌വോസയേവിനൊപ്പം ഒരു ആര്‍ട്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചു. 2014 ലാണ് ക്രിമിയയെ ഉക്രെയ്‌നില്‍ നിന്ന് പിടിച്ചെടുത്ത് റഷ്യയോട് കൂട്ടിച്ചേര്‍ത്തത്. ക്രിമിയയില്‍ നിന്ന് റഷ്യയെ പുറത്താക്കി പ്രദേശം തിരികെ പിടിക്കുമെന്നാണ് ഉക്രെയ്‌ന്റെ പ്രഖ്യാപനം. ക്രിമിയക്കെതിരെ ഉയരുന്ന ഏത് ഭീഷണിയെയും എല്ലാ തരത്തിലും നേരിടുമെന്ന് പുടിന്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്