ആരാദ്യം കയറും! കാറില്‍ കയറാന്‍ പരസ്പരം നിര്‍ബന്ധിച്ച് പുടിനും കിമ്മും, ഇരുവര്‍ക്കും പരസ്പരം വിശ്വാസമില്ലെന്ന് സോഷ്യല്‍ മീഡിയ

JUNE 19, 2024, 6:26 PM

പ്യോങ്യാങ്: റഷ്യ-ഉത്തര കൊറിയ ബന്ധം ശക്തമാക്കാന്‍ പ്യോംങ്യാങില്‍ വിമാനമിറങ്ങിയ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പരമോന്നത നേതാവ് കിം ജോങ്-ഉന്‍. 24 വര്‍ഷത്തിന് ശേഷം പുടിന്‍ നടത്തുന്ന ചരിത്ര സന്ദര്‍ശനത്തില്‍ ഊഷ്മള വരവേല്‍പ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍, വിമാനത്താവളത്തില്‍ വെച്ച്, നേതാക്കള്‍ തമ്മിലുള്ള അസ്വാഭാവികമായ ഇടപെടലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

പ്യോങ്യാങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1 ബില്‍ഡിംഗിന് പുറത്ത് ബുധനാഴ്ച പുലര്‍ച്ചെ് വ്ളാഡിമിര്‍ പുടിനും കിം ജോങ് ഉന്നും തങ്ങളുടെ പരിവാരങ്ങളോടൊപ്പം ഒരു അകമ്പടി വാഹനത്തെ സമീപിച്ചപ്പോഴാണ് സംഭവം. സ്പുട്നിക് പ്രസിദ്ധീകരിച്ച 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാറിന്റെ പിന്‍ഭാഗത്ത് വലത് വശത്തെ വാതിലിലേക്ക് റഷ്യന്‍ പ്രസിഡന്റ് കിമ്മിനെ ആനയിക്കാന്‍ ശ്രമിക്കുന്നത് കാണാം. 

വ്ളാഡിമിര്‍ പുടിനും കിം ജോങ്-ഉന്നും തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒരു ആംഗ്യതര്‍ക്കം ഉടലെടുത്തു. ഇരു നേതാക്കളും കറുത്ത സെഡാന്റെ നേരെ മറ്റേയാളെ ആആനയിക്കാന്‍ ശ്രമിച്ചു. പരസ്പരമുള്ള  ഈ ആനയിക്കല്‍ ഏകദേശം 8 സെക്കന്‍ഡ് നീണ്ടുനിന്നു. ഒടുവില്‍ പുടിന്‍ വഴങ്ങി കാറില്‍ കയറി. കിം മറ്റേ വാതിലിലൂടെ കാറില്‍ പ്രവേശിക്കുകയും ചെയ്തു. 

vachakam
vachakam
vachakam

ഇരു നേതാക്കളും തമ്മിലുള്ള പരസ്പര വിശ്വാസമില്ലായ്മയാണ് ഇതിലൂടെ പ്രകടമായതെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നാണെങ്കിലും കെജിബിക്ക് എന്തിനോടും അവിശ്വാസമാണെന്ന് ഒരാള്‍ കുറിച്ചു. എന്നാല്‍ നേതാക്കള്‍ ആചാര മര്യാദ പാലിച്ചതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. 

''അതിഥി ആദ്യം കാറില്‍ പ്രവേശിക്കണം. എന്നാല്‍ ആതിഥേയന്‍ ആദ്യം പ്രവേശിക്കണമെന്ന് അതിനു മുന്‍പ് അതിഥി നിര്‍ബന്ധിക്കണം. അതിഥി ആദ്യം പ്രവേശിക്കണമെന്ന് നിര്‍ബന്ധിച്ച് ആതിഥേയന്‍ എതിര്‍ക്കണം. അതിഥി പിന്നീട് മാന്യമായി ക്ഷണം സ്വീകരിച്ച് ആദ്യം പ്രവേശിക്കണം. പാഠപുസ്തക മര്യാദകള്‍.' എന്നാണ് ഒരാള്‍ കുറിച്ചത്. 

റഷ്യയില്‍ നടന്ന ഉച്ചകോടിക്കിടെ സമാധാനത്തിനായി ചിയേഴ്‌സ് പറഞ്ഞ ശേഷം കിമ്മും പുടിനും മദ്യം കുടിക്കാതിരുന്നത് ഇതുപോലെ വിവാദമായിരുന്നു. ഇരു നേതാക്കള്‍ക്കും പരസ്പരം വിശ്വാസമില്ലെന്നാണ് അന്നും ആരോപിക്കപ്പെട്ടത്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കവെ പുടിന്റെ വിസര്‍ജ്യം ശേഖരിച്ച് അംഗരക്ഷകരായ ഉദ്യോഗസ്ഥര്‍ തിരികെ റഷ്യയിലേക്ക് കൊണ്ടുപോകുമെന്ന കഥയും ഇതോട് ചേര്‍ത്താണ് വായിക്കപ്പെടുന്നത്. പുടിന്റെ അസുഖത്തെപ്പറ്റി യുഎസ് ചാരന്‍മാര്‍ അറിയാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നാണ് വിശദീകരണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam