വ്ലാഡ്മിർ പുടിൻ അപരനെ ഉപയോ​ഗിക്കുന്നു? കയ്യോടെ പൊക്കി  ഉക്രെയ്ൻ ഇന്റലിജൻസ് മേധാവി

AUGUST 5, 2022, 6:43 PM

ലോകത്തെ പല സ്വേച്ഛാധിപതികളും തങ്ങളുടേതിന് സമാനമായ മുഖമുള്ള അപരന്മാരെ  നിലനിറുത്തിയ കഥകൾ നാം മുമ്പ് കേട്ടിട്ടുണ്ട്. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെതിരെയാണ് അവസാനമായി ആരോപണം ഉയർന്നത്.

എന്നാൽ ഇപ്പോൾ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തന്റെ ബോഡി ഡബിൾ ഉപയോഗിക്കുന്നുവെന്ന് യുക്രൈൻ ഇന്റലിജൻസ് മേധാവി മേജർ ജനറൽ കൈറിലോ ബുഡനോവ് ആരോപിച്ചു. പുടിന്റെ പെരുമാറ്റത്തിലും ചെവിയിലും ഈ വ്യത്യാസം കാണാമെന്നും അദ്ദേഹം ആരോപിക്കുന്നു. . കഴിഞ്ഞ മാസം ടെഹ്‌റാനിൽ നടന്ന ഉച്ചകോടിയിൽ തന്‍റെ വരവിന് പകരമായി വ്‌ളാഡിമിർ പുടിന്‍ അപരനെ  ഉപയോഗിച്ചിരിക്കാമെന്ന് ബുഡനോവ് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.


vachakam
vachakam
vachakam

69 കാരനായ റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യം ടിവിയിലും പത്രങ്ങളിലും ഇതിനകം ചർച്ചാ വിഷയമാണ്. പുടിന് ഉദരസംബന്ധമായ അസുഖമുണ്ടെന്നും പുടിന് ക്യാൻസറാണെന്നും അധികകാലം ജീവിക്കാനില്ലെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പുടിന്റെ അടുത്ത അനുയായിയായ നിക്കോളായ് പത്രുഷേവ് പുടിന്റെ മെഡിക്കൽ അപ്പോയിന്റ്‌മെന്റുകളിൽ ആക്ടിംഗ് പ്രസിഡന്റായി നിലയുറപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്ത കാലത്തായി പുടിന്റെ ഉയരത്തിലും ചെവിയുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് യുക്രൈൻ മേജർ ജനറൽ കിരിലോ ബുഡനോവ് അവകാശപ്പെട്ടതായി ദി സൺ റിപ്പോർട്ട് ചെയ്തു.


vachakam
vachakam
vachakam

പുടിന്‍റെ ചെവിയാണ് അപരനുണ്ടെന്നതിനുള്ള പ്രധാന തെളിവായി ബുഡനോവ് നിരത്തുന്നത്.  'പുടിന്‍റെ ചെവിയുടെ ചിത്രം വ്യത്യസ്തമാണ്... കൂടാതെ ഇത് ഒരു വിരലടയാളം പോലെയാണ്. ഓരോ വ്യക്തിയുടെയും ചെവി മറ്റൊരാളില്‍ ആവര്‍ത്തിക്കില്ല. അത് അദ്വിതീയമാണ്. അത് ആവർത്തിക്കാനാവില്ല.' അദ്ദേഹം ഊന്നിപ്പറഞ്ഞു. 

പുടിന്‍റെ അപരന് വ്യത്യസ്ത ശീലങ്ങൾ, വ്യത്യസ്ത രീതികൾ, വ്യത്യസ്ത നടത്തം തുടങ്ങി  നിങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ചിലപ്പോൾ വ്യത്യസ്ത ഉയരങ്ങൾ തന്നെ ഇവര്‍ തമ്മില്‍ കാണാനാകുമെന്നും ബുഡനോവ് ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam