ഇന്ത്യൻ വംശജയായ എഴുത്തുകാരി അവനി ദോഷിയെ 2020ലെ ബുക്കർ പുരസ്കാരത്തിന് പരിഗണിക്കുന്നവരിൽ പെടുന്നു.

SEPTEMBER 16, 2020, 9:55 AM

ലണ്ടൻ: ഇന്ത്യൻ വംശജയായ എഴുത്തുകാരി അവനി ദോഷിയെ 2020 ലെ ബുക്കർ പുരസ്കാരത്തിന് പരിഗണിക്കുന്നവരിൽ പെടുന്നു.നാലു വനിതകളും രണ്ടു പുരുഷൻമാരും അടങ്ങുന്ന പട്ടിക, ജൂറി ഇന്നലെ പുറത്തുവിട്ടു. ബേൺഡ് ഷുഗർ എന്ന പ്രഥമ നോവലാണ് അവനിയുടെ പരിഗണിക്കുന്നത്. ഡയാൻ കുക്ക് (ദ ന്യൂ വിൽ ഡെർനെസ് ), ടിസിറ്റ്സി ഡാൻഗരംബ്ഗ (ദിസ് മോർണബിൾ ബോഡി ), മാസാ മെംഗിസ്റ്റെ (ദ ഷാഡോ കിംഗ്), ഡഗ്ലസ് സ്റ്റുവർട്ട് (ഷഗ്ഗിബെയ്ൻ), ബ്രാൻഡൻ ടൈലർ (റിയൽ ലൈഫ്) എന്നിവരാണ് മറ്റുള്ളവർ. അവനി ദോഷി ന്യൂ ജഴ്സിയിൽ ജനിച്ച് ഇപ്പോൾ ദുബായിലാണ് താമസം. അവനി 2013 ൽ ടൈബർ ജോൺസ് സൗത്ത് ഏഷ്യ പ്രൈസ് നേടിയിട്ടുണ്ട്. മറ്റ് എഴുത്തുകാർ സിംബാബ് വെ, സ്കോട്ട്ലാൻഡ്, എത്യോപ്യ എന്നിവടങ്ങളിൽ ഉള്ളവരാണ്.കഴിഞ്ഞ വർഷത്തെ പുരസ്കാരം മാർഗരറ്റ് ആറ്റ് വുഡും ബെർണാഡിൻ അവറി സ്റ്റോയും പങ്കുവയ്ക്കുകയായിരുന്നു. 50,000 പൗണ്ടിന്റെ ബുക്കർ പുരസ്കാരം നവംബർ 17 ന് പ്രഖ്യാപിക്കും.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS