ദുബായ്: യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും ലാന്‍ഡ്മാര്‍ക്ക്
ഗ്രൂപ്പ് ചെയര്‍മാനുമായ മുകേഷ് മിക്കി ജഗ്തിയാനി അന്തരിച്ചു. 71
വയസായിരുന്നു. ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു
അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.
ലോക
കോടീശ്വരന്‍മാരായ ഇന്ത്യക്കാരുടെ പട്ടികയില്‍ നേരത്തെ ഒന്നാമനായിരുന്നു
മുകേഷ് മിക്കി ജഗ്തിയാനി. 1973ല്‍ ബഹ്റൈനില്‍ ഒറ്റ സ്റ്റോറില്‍ ആരംഭിച്ച
മിക്കിയുടെ ബിസിനസാണ് ഇന്ന് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും 21
രാജ്യങ്ങളിലായി 2,200ലധികം സ്റ്റോറുകളുള്ള ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിനെ
വികസിപ്പിച്ചെടുത്തത്.
നിലവില്‍, മലയാളികള്‍ ഉള്‍പ്പടെ 45000 ലധികം ജീവനക്കാര്‍ ലാന്‍ഡ്മാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്.
ലണ്ടനില്‍
ടാക്സി ഡ്രൈവറായും പാര്‍ട്ട് ടൈം ക്ലീനറായും ജോലി ചെയ്ത ശേഷം 1990ലാണ്
മുകേഷ് മിക്കി ഗള്‍ഫിലേക്ക് പോകുന്നത്. തുടര്‍ന്ന് ബഹ്‌റൈനില്‍ ആദ്യ
ബിസിനസ് ആരംഭിച്ചു. കുട്ടികളുടെ ബ്രാന്‍ഡ്സും ഫുട്‌വെയര്‍ ഷോപ്പും തുടങ്ങിയ
മിക്കി പിന്നീട് ലോക കോടീശ്വര പദവിയിലേയ്ക്ക് ഉയരുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്