ദുരന്തം വൈകാതെ ഉണ്ടാകാം;ചൈനീസ് ആണവ നിലയം അടച്ചുപൂട്ടണം;സ്ഥിതി ഗുരുതരമെന്ന് ഫ്രാൻസ് 

JULY 23, 2021, 6:31 PM

 ഫ്രഞ്ച് പങ്കാളിത്തമുള്ള  ചൈനയിലെ  ആണവ നിലയത്തിനു  കേടുപാടുകൾ സംഭവിച്ചാൽ അത് അടച്ചുപൂട്ടുമെന്ന് ഫ്രഞ്ച്  വക്താവ് പറഞ്ഞതായി റിപ്പോർട്ട് .ചൈനയുടെ തെക്കൻ ഗുവാങ്‌ഡോംഗ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന തായ്‌ഷാൻ ന്യൂക്ലിയർ പവർ പ്ലാന്റിലെ അടിയന്തരമായി അടക്കില്ലെങ്കിലും  ഇത് ഗുരുതരമായ ഒരു സാഹചര്യമാണെന്ന് നിലനിൽക്കുന്നതെന്ന്   ഇലക്ട്രിക്കൈറ്റ് ഡി ഫ്രാൻസ് (ഇഡിഎഫ്) വക്താവ് പറഞ്ഞു.


ആണവനിലയത്തിൽ  റിയാക്റ്റർ ഫ്രാൻസിലായിരുന്നുവെങ്കിൽ,  കമ്പനി ഇതിനകം തന്നെ ഇത് അടച്ചുപൂട്ടുമായിരുന്നു”, വക്താവ് പറഞ്ഞു.പ്ലാന്റിലെ പ്രവർത്തനം നിർത്താൻ വക്താവ് ചൈനയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല, എന്നാൽ  പ്ലാന്റിലെ ഭൂരിപക്ഷം ഓഹരിയുടമയുമായ ചൈന ജനറൽ ന്യൂക്ലിയർ പവർ ഗ്രൂപ്പിന്റേതാണ് അന്തിമ  (സിജിഎൻ)  തീരുമാനമാണെന്ന് പറയുന്നു 

vachakam
vachakam
vachakam

തായ്‌ഷാനിലെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ഇഡിഎഫ് അനുബന്ധ സ്ഥാപനമായ ഫ്രഞ്ച് കമ്പനിയായ ഫ്രാമറ്റോം പ്ലാന്റിൽ വരാനിരിക്കുന്ന റേഡിയോളജിക്കൽ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി സിഎൻഎൻ ജൂൺ മാസത്തിൽ റിപ്പോർട്ട് ചെയ്തു, ചൈന ജനറൽ ന്യൂക്ലിയർ പവർ ഗ്രൂപ്പിന്റേയും ഇലക്ട്രിസിറ്റി ഡി ഫ്രാൻസിന്റേയും സംയുക്ത സംരംഭമാണ് തായ്ഷാൻ നിലയം. റേഡിയേഷൻ ചോർച്ച പരിശോധിക്കുന്നതിന്റെ ഭാഗമായി റേഡിയേഷൻ കണ്ടെത്തുന്നതിനുള്ള പരിധി ചൈനീസ് അധികൃതർ ഉയർത്തിയെന്നാണ് ഫ്രഞ്ച് കമ്പനി മുന്നറിയിപ്പ് നൽകിയത്. 


കേടായ ഇന്ധന കമ്പികൾ കാരണം രണ്ട് റിയാക്ടറുകളിലൊന്നിൽ പ്രൈമറി സർക്യൂട്ടിൽ റേഡിയോ ആക്റ്റിവിറ്റിയുടെ അളവ് വർദ്ധിച്ചതായി ജൂണിൽ ചൈനീസ് ന്യൂക്ലിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചു - എന്നാൽ "റേഡിയോളജിക്കൽ ചോർച്ച അപകടത്തിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ് .റിയാക്ടറിന്റെ 60,000 ത്തിലധികം ഇന്ധന കമ്പികളിൽ അഞ്ചെണ്ണത്തെ  മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും ഏജൻസി മുമ്പ് പറഞ്ഞിരുന്നു, ഇത് പരിസ്ഥിതിക്ക് ദോഷമല്ലെന്നും പറയപ്പെടുന്നു .

vachakam
vachakam
vachakam

റേഡിയേഷൻ പരിതസ്ഥിതിയിൽ അസാധാരണതകളൊന്നുമില്ലെന്നും പ്ലാന്റിന്റെ സുരക്ഷ ഉറപ്പുനൽകുന്നുവെന്നുംവാർത്തക്ക് പിന്നാലെ  ചൈനീസ് അധികൃതർ പറഞ്ഞു എന്നാൽ . യുഎസ് ഉദ്യോഗസ്ഥർക്ക് ഫ്രമാറ്റോമിന്റെ മുന്നറിയിപ്പ് സംബന്ധിച്ച തുടർ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അധികൃതർ വിസമ്മതിച്ചു.

ഇന്ധന കമ്പികൾ കൂടുതൽ നശിക്കുന്നത് ഒഴിവാക്കാനും അന്വേഷണം നടത്താനും കൂടുതൽ നാശം ഉണ്ടാകാതിരിക്കാനും  റിയാക്റ്റർ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന്  വക്താവ് പറഞ്ഞു.എന്നാൽ ആത്യന്തിക തീരുമാനം ചൈനയുടേത്  തന്നെയാണ്, വക്താവ് കൂട്ടിച്ചേർത്തു 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam