ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ജനല്‍ തല്ലിത്തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.50 ന് വെസ്റ്റ്മിന്‍സ്റ്ററിലെ ആല്‍ഡ്വിച്ചിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിലാണ് സംഭവം നടന്നത്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയില്‍, ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന്‍ ഖാലിസ്ഥാനി അനുയായിയില്‍ നിന്ന് ത്രിവര്‍ണ്ണ പതാക പിടിച്ചെടുക്കുന്നതായും ഖാലിസ്ഥാനി പതാക വലിച്ചെറിയുന്നതും കണ്ടിരുന്നു. കെട്ടിടത്തിന് താഴെ ഒരുകൂട്ടം ആളുകള്‍ മഞ്ഞ നിറത്തിലുള്ള 'ഖാലിസ്ഥാന്‍' ബാനറുകള്‍ വീശുന്നതായും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈക്കമ്മീഷന്‍ കെട്ടിടത്തിന്റെ ജനാലകള്‍ തകര്‍ന്നെന്നും അക്രമത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിന്റെ പതാകകളും പോസ്റ്ററുകളും ഉയര്‍ത്തിയാണ് ഒരു സംഘം ഖാലിസ്ഥാന്‍ അനുകൂലികള്‍ യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു പുറത്ത് ഇന്നലെ പ്രകടനം നടത്തിയത്.
സിങ്ങിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകളില്‍ അമൃത്പാല്‍ സിംഗിനെ വെറുതെ വിടുക, ഞങ്ങള്‍ക്ക് നീതി വേണം, ഞങ്ങള്‍ അമൃത്പാല്‍ സിംഗിനൊപ്പം എന്നിങ്ങനെയും എഴുതിയിരുന്നു. പ്രതിഷേധക്കാര്‍ ത്രിവര്‍ണ പതാകയും വലിച്ചെറിഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്