ടെഹ്‌റാന്‍: സൗദി സന്ദര്‍ശിക്കാനൊരുങ്ങി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി. സൗദിയിലെ സല്‍മാന്‍ രാജാവിന്റെ ക്ഷണം ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സന്ദര്‍ശന തീയതിയും മറ്റു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.
2016ല്‍ ഒഴിവാക്കിയ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ചൈനയുടെ മാധ്യസ്ഥത്തില്‍ നടന്ന ചര്‍ച്ചയില്‍ സൗദിയും ഇറാനും ധാരണയായിരുന്നു. മാര്‍ച്ച് ആറുമുതല്‍ പത്തുവരെ തീയതികളില്‍ ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയിലാണ് പശ്ചിമേഷ്യയിലും ആഗോളതലത്തിലും വമ്പിച്ച പ്രതിഫലനം സൃഷ്ടിച്ചേക്കാവുന്ന തീരുമാനമുണ്ടായത്.
2021 ഏപ്രിലില്‍ ഇറാഖും ഒമാനും മുന്‍കൈയെടുത്തു തുടങ്ങിയ ചര്‍ച്ചകളാണ് ചൈനയുടെ നേതൃത്വത്തില്‍ ഫലപ്രാപ്തിയിലെത്തിയത്. സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ തുടരാനും പൂട്ടിയ എംബസികള്‍ രണ്ടുമാസത്തിനകം തുറക്കാനും ധാരണയായിട്ടുണ്ട്. പ്രസിഡന്റിന്റെ സന്ദര്‍ശനം ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഉപകരിക്കും.
നയതന്ത്ര ബന്ധത്തിന്റെ സുഗമമായ പുനസ്ഥാപനത്തിന് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ വൈകാതെ ചര്‍ച്ച നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്