ഖത്തർ: പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ് ) എന്ന ആഗോള മലയാളി സംഘടന ഖത്തറിൽ പുനഃ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ദോഹയിലെ വിവിധ സാംസ്‌കാരിക സാമൂഹ്യ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ പിഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് ഖത്തർ യൂണിറ്റിന്റെ ഔപചാരിക ഉത്ഘാടനം ദോഹയിലെ അൽ ഓസ്‌റ ഓഡിറ്റോറിയത്തിൽ നടത്തി. ഗ്ലോബൽ പ്രസിഡന്റ് എം.പി. സലീമിന്റെ അധ്യക്ഷതയിൽ ആഷിക് മാഹി സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ ലോക കേരള സഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി.
2017 മാർച്ച് മാസത്തിൽ എം.പി. സലീമിന്റെ നേതൃത്വത്തിൽ ആയിരുന്നു ഖത്തറിൽ യൂണിറ്റ് ആരംഭിച്ചത്. കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംമ്പസിയുമായി സഹകരിച്ചും, ഖത്തറിൽ നിന്നും വിമാനം ചാർട് ചെയ്തതടക്കം ഒട്ടനവധി പ്രവർത്തനങ്ങൾ ഖത്തറിൽ നടത്തുകയുണ്ടായി. യുദ്ധമുഖത്തും, വിദേശ രാജ്യങ്ങളിലെ പ്രവാസി വിഷയങ്ങളിൽ ഇടപെടുവാനും പിഎംഎഫിന്റെ നെറ്റ്വർക്കിങ്ങ് വളരെ ഉപകാര പ്രദമായെന്ന് ഉക്രൈൻ വിദ്യാർത്ഥി ഒഴിപ്പിക്കൽ ഹെല്പ് ഡെസ്‌കിനെ മുൻനിർത്തികൊണ്ട് ഗ്ലോബൽ ചെയർമാനും, ഗ്ലോബൽ പ്രസിഡന്റും മുഖ്യ പ്രഭാഷകനും മറ്റു പ്രാസംഗികരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
2023 ജൂൺ മാസത്തിൽ സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, കുവൈറ്റ്, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലും യൂണിറ്റുകൾ പുനഃസ്ഥാപിക്കുമെന്നും ഈ വർഷാവാസനത്തോടെ യൂറോപ്, ആഫ്രിക്ക, ഫാർ ഈസ്റ്റ് രാജ്യങ്ങളിലും പുതിയ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും എല്ലാവർക്കും ഡിജിറ്റൽ ഐഡി നൽകുമെന്നും ഗ്ലോബൽ പ്രസിഡന്റ് പ്രസംഗത്തിൽ പറഞ്ഞു.
എല്ലാ ഇന്ത്യക്കാരും ഐസിബിഎഫ് ഇൻഷുറൻസ് എടുക്കണമെന്ന് ഇന്ത്യൻ എംബസി ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ അഭിപ്രായപ്പെട്ടു. 2 വർഷത്തേക്ക് 125 ഖത്തർ റിയാൽ (2800 രൂപ) അടച്ച് ഇൻഷുറൻസ് എടുത്താൽ ഏതു രാജ്യത്തു വെച്ച് മരണപ്പെട്ടാലും 3 ദിവസത്തിനുള്ളിൽ 1 ലക്ഷം റിയാൽ (22 ലക്ഷം രൂപ) നോമിനിക്ക് ലഭിക്കും. ഇന്ത്യൻ എംബസി ഐസിസി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗുലു, കണ്ണൂർ യുണൈറ്റഡ് ജനറൽ സെക്രട്ടറി വിനോദ്, വോളിഖ് പ്രസിഡന്റ് നജീബ്, ഇൻകാസ് സ്ഥാപക അംഗം ജോപ്പച്ചൻ, 98.6 FM മലയാളം റേഡിയോ മാർക്കറ്റിംഗ് മാനേജർ നൗഫൽ, എംഇഎസ് സ്‌കൂൾ ഡയറക്ടർ എം.സി. മുഹമ്മദ്, കെബിഎഫ് പ്രതിനിധി അജി കുര്യാക്കോസ്, ക്യൂമാസ്സ് മുൻ പ്രസിഡന്റ് ഉല്ലാസ് കായക്കണ്ടി, ഇൻകാസ് കോഴിക്കോട് പ്രതിനിധി വിപിൻ മെപയൂർ എന്നിവർ സംസാരിച്ചു. ക്യൂ മാസ്സ് പ്രസിഡന്റ് അബ്ദുൽ അഹദ് നന്ദി രേഖപ്പെടുത്തി. ദോഹയിൽ ബിൽഡിംഗ് തകർന്നു മരണപെട്ടവർക്കും, പിഎംഎഫ് മുൻ കോ-ഓർഡിനേറ്റർ പരേതനായ ജോസ് മാത്യു പനച്ചിക്കലിനും അനുശോചനം രേഖപ്പെടുത്തി. തുടർന്ന് 15 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു കൊണ്ട് ഇഫ്താർ വിരുന്നോടെ പരിപാടി അവസാനിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്