ഫ്രാൻസിസ് പാപ്പ ലോകത്തിന്റെ പ്രവണതകളെക്കുറിച്ച് തുറന്നു പറയുന്നു

OCTOBER 19, 2021, 8:07 AM

സമൂഹത്തിലെ പല അനീതികളെക്കുറിച്ചും, ലോകവ്യാപകമായി തുടരുന്ന അസമത്വങ്ങളെക്കുറിച്ചും, ഫ്രാൻസിസ് മാർപാപ്പയ്ക്ക് വളരെ പറയാനുണ്ട് എന്ന് സൂചിപ്പിച്ചു, ശനിയാഴ്ച ഒരു ആഗോള മീറ്റിംഗിൽ പങ്കെടുത്തു കൊണ്ട്. കോവിഡ്  മഹാമാരിയുടെ അനന്തരഫലങ്ങളെക്കുറിച്ചും, വാക്‌സിൻ വിതരണത്തിലെ അസമത്വങ്ങളെക്കുറിച്ചും, ജോർജ് ഫ്‌ളൊയിഡിന്റെ കൊലപ്പെടുത്തലിനെക്കുറിച്ചും, ഭക്ഷ്യക്ഷാമത്തെക്കുറിച്ചും, ജൈവ എനർജി വ്യവസായത്തെക്കുറിച്ചും, സാങ്കേതികഭീമന്മാരെക്കുറിച്ചും, ഗോളത്തിലെ ശക്തരായവർ മുന്നോട്ടു വരണമെന്നും, പാപ്പ തന്റെ സംഭാഷണത്തിൽ ഉൾപ്പെടുത്തി.

മരുന്ന് നിർമ്മാണ കമ്പനികൾ അവരുടെ ഉടമസ്ഥാവകാശം, കോവിഡ് -19 വാക്‌സിന് മേൽ ഉണ്ടെങ്കിൽ അത് എടുത്തു മാറ്റണമെന്നും, അത് വഴി പാവപ്പെട്ട രാജ്യങ്ങൾക്കും കൂടി വാക്‌സിൻ ലഭ്യമാകാൻ കഴിയും എന്നും പാപ്പ പറഞ്ഞു. എല്ലാ രാജ്യങ്ങൾക്കും, എല്ലാ മനുഷ്യർക്കും കോവിഡ്  വാക്‌സിൻ ലഭ്യമാക്കാൻ മരുന്ന് കമ്പനികൾ ഉടമസ്ഥാവകാശം എടുത്തു മാറ്റണം എന്ന് പാപ്പ ആഹ്വാനം ചെയ്തു.

സാങ്കേതിക ഭീമൻ കമ്പനികൾ ജനങ്ങളെ ചൂഷണം ചെയ്യുന്നത്, ലാഭത്തിനു വേണ്ടി നുണ പ്രചരിപ്പിച്ചും, വംശീയതയും, ശത്രുതയും പ്രചരിപ്പിക്കുന്നതും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ആയുധ നിർമ്മാതാക്കളോടു ഉല്പാദനവും, ആയുധവില്പനയും അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഭക്ഷണനിർമ്മാതാക്കളായ കമ്പനികൾ വിശക്കുന്നവനിൽ നിന്നും റൊട്ടി തടഞ്ഞു വയ്ക്കരുതെന്നും പറഞ്ഞു. കത്തോലിക്കാസഭ തന്നെ ആദ്യം ഇതിനെല്ലാം മാതൃക ആകണം എന്ന് ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. പാപ്പ പറഞ്ഞതിനെല്ലാം അവർ സ്വാഗതം ചെയ്യുന്നു എന്നും പറഞ്ഞു.

vachakam
vachakam
vachakam

Pope Francis comes out swinging against Covid vaccine patents, Tech giants and Capitalism

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam