ഉക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ; മോദി പുടിനുമായി ഫോണിൽ ചർച്ച നടത്തി

JULY 1, 2022, 5:35 PM

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി ചർച്ച നടത്തി. ഇരു നേതാക്കളും ടെലിഫോൺ സംഭാഷണം നടത്തി. ഉക്രൈൻ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.

2021ലെ പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. കാർഷിക ഉൽപന്നങ്ങൾ, വളങ്ങൾ, മരുന്നുകൾ എന്നിവയിൽ ഉഭയകക്ഷി കരാറുകൾ സജീവമാക്കാൻ മോദിയും പുടിനും തീരുമാനിച്ചു.

ആഗോള തലത്തിൽ ഊർജ, ഭക്ഷ്യ വിപണികളിലുണ്ടായിട്ടുള്ള പ്രതിസന്ധികളും ഇരു നേതാക്കളും ചർച്ച ചെയ്തു. പരസ്പര സഹകരണം കൂടുതൽ മെച്ചമാക്കാൻ നടപടികൾ സ്വീകരിക്കാനും ഇരു നേതാക്കളും തീരുമാനിച്ചു. 

vachakam
vachakam
vachakam

യുക്രൈന് മേൽ റഷ്യ ആക്രമണം തുടങ്ങിയേക്കും എന്ന ഘട്ടം മുതൽ തന്നെ തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആ നിലപാടിന് തന്നെയാണ് പുടിനുമായി ഫോണിൽ നടത്തിയ ചർച്ചയിലും പ്രധാനമന്ത്രി ഊന്നൽ നൽകിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam