പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയില്‍; ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ചര്‍ച്ചകള്‍ നടത്തും

JULY 10, 2024, 1:44 AM

വിയന്ന: രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെത്തി. 41 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. 1983ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനമായി ഓസ്ട്രിയ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.

സന്ദര്‍ശന വേളയില്‍ മോദി ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനുമായും വിയന്നയില്‍ ചാന്‍സലര്‍ കാള്‍ നെഹാമറുമായും ചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രിയും ചാന്‍സലറും ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെയും അഭിസംബോധന ചെയ്യും. 

ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ പങ്കിട്ട മൂല്യങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ എക്കാലത്തെയും അടുത്ത പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി മോദി പറഞ്ഞു.

vachakam
vachakam
vachakam

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിയന്നയില്‍ സ്വാഗതം ചെയ്യാന്‍ ഞാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്' എന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ നെഹാമര്‍ 'എക്സില്‍' പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

'ഈ സന്ദര്‍ശനം ഒരു പ്രത്യേക ബഹുമതിയാണ്, കാരണം ഇത് 40 വര്‍ഷത്തിലധികമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനത്തെ അടയാളപ്പെടുത്തുന്നു, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍ ഒരു സുപ്രധാന നാഴികക്കല്ലാണിത്,' നെഹാമര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam