ഇസ്രായേല്‍: ഇന്ത്യാ സന്ദര്‍ശനത്തിന് മുമ്പ് മുംബൈ ആക്രമണത്തെക്കുറിച്ച് പ്രസ്താവനയുമായി ഇസ്രായേല്‍ പാര്‍ലമെന്റ് സ്പീക്കര്‍ അമീര്‍ ഒഹാന. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനക്കാര്‍ വലിയ വില നല്‍കേണ്ടിവരും. ഇന്ത്യയ്ക്കും ഇസ്രയേലിനും മുന്നിലുള്ള ഏറ്റവും വലിയ പ്രശ്നം ഭീകരതയാണെന്നും ഇരു രാജ്യങ്ങളും ഒരുമിച്ച് അതിനെ നേരിടുമെന്നും ഒഹാന പറഞ്ഞു. ഒഹാനയുടെ ഇന്ത്യന്‍ പര്യടനം മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഒഹാന ഇസ്രായേല്‍ സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തത്. ആദ്യമായാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 31 മുതലാണ് അദ്ദേഹത്തിന്റെ നാല് ദിവസത്തെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്.
150ലധികം പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണം എല്ലാവരും ഓര്‍ക്കുന്നുവെന്ന് ഒഹാന പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദേശികളില്‍ ചബാദ് ഹൗസില്‍ വന്നിരുന്ന ഇസ്രായേലികളും ജൂതന്മാരും ഉള്‍പ്പെടുന്നു.
അത് ഇന്ത്യയ്ക്കെതിരായ ആക്രമണം മാത്രമല്ല, യഹൂദര്‍ക്കെതിരെയും ആയിരുന്നു. ഇന്ത്യയും ഇസ്രായേലും പങ്കിട്ട മൂല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായിരുന്നു അത്. ഈ ആക്രമണത്തിന് ഗൂഢാലോചന നടത്തി ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഭീകരരെ മുംബൈയിലേക്ക് അയച്ചത് ആരായാലും വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
'മുംബൈയിലെ ചബാദ് ഹൗസിന് നേരെയുണ്ടായ ആക്രമണം ഇന്ത്യയും ഇസ്രയേലും പങ്കിട്ട ദുരിതത്തിന്റെ പ്രതീകമാണ്.തീവ്രവാദത്തിനെതിരായ പോരാട്ടം എല്ലാ സ്വതന്ത്ര രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഇന്ത്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുടെ ആവശ്യമാണ്.', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സ്പീക്കര്‍ എന്ന നിലയില്‍ എന്റെ ആദ്യ ഔദ്യോഗിക പര്യടനം എവിടെ പോകണമെന്ന് ഞാന്‍ തീരുമാനിക്കുമ്പോള്‍ പല കാരണങ്ങളാല്‍ ഇന്ത്യയായിരുന്നു മനസില്‍ വന്ന ഉത്തരമെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യ വളര്‍ന്നുവരുന്ന ഒരു മഹാശക്തിയാണ്. ഇതുവരെ ഒരു ഇസ്രായേലി സ്പീക്കറും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല.ഇസ്രായേല്‍ സ്പീക്കര്‍ ഇന്ത്യയില്‍ പര്യടനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എനിക്ക് തോന്നി.', ഒഹാന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്