ഫോണ്‍ ചോര്‍ത്തല്‍: ദേശീയ സുരക്ഷാ യോഗം വിളിച്ച് മാക്രോണ്‍

JULY 22, 2021, 3:14 PM

പാരീസ്: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ വ്യക്തമാക്കി. ഇമ്മാനുവല്‍ മാക്രോണിന്റെ ഫോണിലും പെഗാസസ് ഉപയോഗിച്ച് ചാരവൃത്തി നടന്നതായുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

14 ലോകനേതാക്കളുടെ ഫോണ്‍ നമ്പറാണ് വിവരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പെഗാസസിന്റെ പട്ടികയില്‍ കണ്ടെത്തിയത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ തുടങ്ങിയ പ്രമുഖരും പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ മാക്രോണിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിച്ചോയെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ പുറത്തുവരൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam