ഇന്ത്യ സമാധാനത്തിനൊപ്പം;  ബോംബിനും തോക്കിനുമിടയില്‍ സമാധാന ചര്‍ച്ചകള്‍ വിജയിക്കില്ലെന്ന് പുടിനോട് മോദി

JULY 9, 2024, 6:24 PM

മോസ്‌കോ: ഇന്ത്യ സമാധാനത്തിന് അനുകൂലമാണെന്ന് ലോകത്തിന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദിന ഉഭയകക്ഷി സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി മോദി, മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു. പുതിയ തലമുറയുടെ ശോഭനമായ ഭാവിക്ക് സമാധാനം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബോംബുകള്‍ക്കും തോക്കുകള്‍ക്കും വെടിയുണ്ടകള്‍ക്കും ഇടയില്‍ സമാധാന ചര്‍ച്ചകള്‍ വിജയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സമാധാനം പുനഃസ്ഥാപിക്കുന്നതിന്, എല്ലാ വിധത്തിലും സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണ്... ഇന്ത്യ സമാധാനത്തിന് അനുകൂലമാണെന്ന് ഞാന്‍ നിങ്ങള്‍ക്കും ലോക സമൂഹത്തിനും ഉറപ്പ് നല്‍കുന്നു. ഇന്നലെ എന്റെ സുഹൃത്ത് പുടിന്‍ സമാധാനത്തെക്കുറിച്ച് സംസാരിച്ചത് എനിക്ക് പ്രതീക്ഷ നല്‍കുന്നു,' അദ്ദേഹം പറഞ്ഞു.

'യുദ്ധം, സംഘര്‍ഷങ്ങള്‍, ഭീകരാക്രമണങ്ങള്‍ - മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെടുമ്പോള്‍ വേദനിക്കുന്നു. എന്നാല്‍ നിരപരാധികളായ കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍, നിരപരാധികളായ കുട്ടികള്‍ മരിക്കുന്നത് കാണുമ്പോള്‍ അത് ഹൃദയഭേദകമാണ്. ആ വേദന വളരെ വലുതാണ്. ഞാന്‍ ഇതിനെക്കുറിച്ച് പുടിനോട് വിശദമായ ചര്‍ച്ചയും നടത്തി, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

സമാധാനത്തിന്റെയും സ്ഥിരതയുടെയും പ്രതീക്ഷ പുടിന്‍ പങ്കുവെച്ചെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യ-റഷ്യ ഊര്‍ജ പങ്കാളിത്തത്തെ മോദി പ്രശംസിച്ചു. ആഗോള സംഘര്‍ഷങ്ങള്‍ കാരണം പ്രതിസന്ധിയിലായ അന്താരാഷ്ട്ര ഇന്ധന വിപണിയെ സുസ്ഥിരമാക്കാന്‍ കരാര്‍ സഹായിച്ചുവെന്ന് പറഞ്ഞു.

ലോകം ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ ദൗര്‍ലഭ്യം നേരിട്ടപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടി എടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. റഷ്യയുടെ സഹായത്തോടെ, ഇന്ധന വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam