സിയോള്‍: ദക്ഷിണ കൊറിയയില്‍ വിമാന യാത്രയ്ക്കിടെ യാത്രക്കാരന്‍ എമര്‍ജന്‍സി എക്സിറ്റ് വാതില്‍ തുറന്നു. ഇത് ക്യാബിനിനുള്ളില്‍ വായു പ്രവാഹത്തിന് കാരണമായി. വിമാനത്തിലുണ്ടായിരുന്ന ചിലര്‍ക്ക് നിസാരമായി പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കി. വെള്ളിയാഴ്ചയാണ് സംഭവം.
ഏഷ്യാന എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 321 വിമാനത്തിലണ് സംഭവം. എമര്‍ജന്‍സി എക്സിറ്റ് വാതില്‍ തുറന്നയാളെ യാത്രക്കാരില്‍ ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് വാതില്‍ ഭാഗികമായി തുറക്കാന്‍ കഴിഞ്ഞുവെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
തെക്കന്‍ ദ്വീപായ ജെജുവില്‍ നിന്ന് 194 പേരുമായി തെക്കുകിഴക്കന്‍ നഗരമായ ദേഗുവിലേക്ക് പോവുകയായിരുന്നു വിമാനം. ഭൂമിയില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ (700 അടി) ഉയരത്തില്‍ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്.
വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, തുറന്ന വാതിലിലൂടെ കാബിനിലേക്ക് ശക്തിയില്‍ വീശുന്ന വായുവില്‍ ചില യാത്രക്കാരുടെ മുടി പാറിപറക്കുന്നത് കാണിക്കുന്നു.
വാതില്‍ തുറന്ന അജ്ഞാതനെ പോലീസ് കസ്റ്റഡിയിലെടുത്തതായി എയര്‍ലൈന്‍ അറിയിച്ചു. ഇയാളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല. സംഭവം ചില യാത്രക്കാരെ ഭയപ്പെടുത്തിയെങ്കിലും ആര്‍ക്കും പരിക്കില്ല, ചില യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഏഷ്യാന, ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
"ശ്വാസതടസ്സം കാരണം ഒമ്പത് യാത്രക്കാരെ ലാൻഡിംഗിന് ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ അവർ നല്ല നിലയിലാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു," ഹാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്