ജനീവ: ലോകത്ത് എഴുപത് ലക്ഷത്തിലേറെ മനുഷ്യ ജീവന്‍ കവര്‍ന്ന കോവിഡ് 19 നെ ഈ വര്‍ഷം മഹാമാരി ഘട്ടത്തില്‍ നിന്ന് പകര്‍ച്ചപ്പനിയ്ക്ക് സമാനമായ ആശങ്ക ഉയര്‍ത്തുന്ന ഘട്ടത്തിലേക്ക് താഴ്ത്താനാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഈ വര്‍ഷം കോവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കാനായേക്കും. വൈറസിന്റെ മഹാമാരിയെന്ന ഘട്ടം അവസാനിക്കാറായി എന്നതില്‍ പ്രതീക്ഷയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.
2019 അവസാനം ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ ഡബ്ല്യു.എച്ച്.ഒ 'മഹാമാരി'യായി പ്രഖ്യാപിച്ചിട്ട് മാര്‍ച്ച് 11 ന് മൂന്ന് വര്‍ഷം തികഞ്ഞിരുന്നു. കോവിഡിനെ സീസണല്‍ ഇന്‍ഫ്‌ളുവന്‍സയെ പോലെ നോക്കിക്കാണാനാകുന്ന ഘട്ടത്തിലേക്ക് നാം അടുക്കുകയാണ്.
എന്നാല്‍, വൈറസ് ആരോഗ്യത്തിന് ഭീഷണിയായി തുടരും. മരണങ്ങളുമുണ്ടാകും. എന്നാല്‍ സമൂഹത്തെയോ ആരോഗ്യ സംവിധാനങ്ങളെയോ തടസപ്പെടുത്തില്ല. നിലവില്‍ ലോകം മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്