ഇമ്രാന്‍ ഖാന്‍ ഹാജരായി: ഇസ്ലാമാബാദ് കോടതിയില്‍ വന്‍സംഘര്‍ഷം, പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടി

MARCH 18, 2023, 8:05 PM

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കോടതിയില്‍ ഹാജരായതിന് പിന്നാലെ പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇസ്ലാമാബാദ് കോടതി പരിസരത്തായിരുന്നു വന്‍ സംഘര്‍ഷം അരങ്ങേറിയത്. ഇമ്രാന്റെ ലാഹോറിലെ വസതിയിലേക്ക് ഇരച്ചുകയറിയ പോലീസ് പിടിഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി.

ഇമ്രാന്‍ ഖാന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം കോടതി സമുച്ചയത്തിലേയ്ക്ക് എത്തും മുന്പ് തന്നെ പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടാന്‍ തുടങ്ങിയിരുന്നു. കണ്ണീര്‍വാതക ഷെല്ലുകളും കല്ലേറും ഉണ്ടായി. 

കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചത് ഇമ്രാന്റെ പാര്‍ട്ടി പ്രവര്‍ത്തകരെന്ന് പൊലീസും അല്ലെന്ന് ഇമ്രാന്‍ അനുകൂലികളും പറയുന്നു. സംഘര്‍ഷാവസ്ഥ തുടര്‍ന്നതോടെ പുറത്ത് നിന്ന് ഹാജര്‍രേഖപ്പെടുത്താന്‍ ഇമ്രാന് കോടതി അനുമതി നല്‍കി.

vachakam
vachakam
vachakam

കോടതി പരിസരത്തുനിന്ന് തത്സമയ സംപ്രേഷണം നടത്തുന്നതിനും ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോടതി പരിസരത്ത് നാലായിരത്തില്‍ അധികം സായുധ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ ആശുപത്രികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam