കൈവ്: കിഴക്കന്‍ ഉക്രേനിയന്‍ നഗരമായ ഡിനിപ്രോയിലെ മെഡിക്കല്‍ ക്ലിനിക്കില്‍ റോക്കറ്റ് ആക്രമണം. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തിന്റെ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
സാരമായി തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് പുക ഒഴുകുന്ന ദൃശ്യങ്ങളുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തെ 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' എന്നാണ് സെലന്‍സ്‌കി വിശേഷിപ്പിച്ചത്.
3 ഉം 6 ഉം വയസ്സുള്ള രണ്ട് കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നുവെന്ന് മേഖലയിലെ വാണിജ്യേതര, സര്‍ക്കാരിതര പബ്ലിക് ബ്രോഡ്കാസ്റ്ററായ ഹ്രൊമാഡ്സ്‌കെ പറഞ്ഞു.
തങ്ങളുടെ തലസ്ഥാന നഗരമായ കൈവിനെയും രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് എത്തിയ 10 റഷ്യന്‍ മിസൈലുകളും 20 ലധികം ഡ്രോണുകളും വെടിവെച്ചിട്ടതായി ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യോമാക്രമണത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല .വെള്ളിയാഴ്ച റഷ്യന്‍ നഗരമായ ക്രാസ്‌നോദറില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയ സ്‌ഫോടനം ഉക്രേനിയന്‍ ഡ്രോണുകള്‍ മൂലമാണെന്ന് റഷ്യ പറഞ്ഞു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
russians have launched a missile attack on a hospital in the city of Dnipro: at least one person was killed and 16 wounded. Among the wounded are two children: boys aged 3 and 6.#russiaisaterroriststate #armyhromadske
Video credit: Dnipropetrovsk regional governor Serhiy Lysak pic.twitter.com/FoA5faWPhH— Hromadske Int. (@Hromadske) May 26, 2023
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്