നൂപുർ ശർമ്മ ഹീറോ, ഒരിക്കലും മാപ്പ് പറയരുത്; പിന്തുണച്ച് ഡച്ച് എം.പി രംഗത്ത്

JULY 2, 2022, 6:54 PM

 പ്ര​വാ​ച​ക​നി​ന്ദയിൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് സു​പ്രീം​കോ​ട​തി ആവശ്യപ്പെട്ടതിന് പിന്നാലെ ബി.​ജെ.​പി നേ​താ​വ്​ നൂ​പു​ർ ശ​ർ​മ​യെ പിന്തുണച്ച് ഡച്ച് എം.പി രംഗത്ത്.

നെതർലാൻഡിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവായ ഗീ​ർ​റ്റ് വൈൽഡേഴ്‌സ് ആണ് നൂ​പു​ർ ശ​ർ​മ​യുടെ മുഹമ്മദ് നബിക്കെതിരായ പരാമർശത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത്.

നൂപൂർ ശർമ്മ ഒരിക്കലും മാപ്പ് പറയരുതെന്നും ഉദയ്പൂർ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം അവർക്കില്ലെന്നും ഗീ​ർ​റ്റ് വൈൽഡേഴ്‌സ് ട്വീറ്റ് ചെയ്തു.

vachakam
vachakam
vachakam

തീവ്ര അസഹിഷ്ണുതയുള്ള ജിഹാദി മുസ് ലിംകളാണ് ഉത്തരവാദികൾ. നൂപുർ ശർമ്മ ഹീറോയാണെന്നും ഗീ​ർ​റ്റ് വിശേഷിപ്പിച്ചു.നെ​ത​ർ​ല​ൻ​ഡ്​​സി​ലെ മു​സ്‌​ലിം-​കു​ടി​യേ​റ്റ വി​രു​ദ്ധ മു​ന്ന​ണി​യു​ടെ നേ​താ​വാ​ണ് ഗീ​ർ​റ്റ്​​ വി​ല്‍ഡേ​ഴ്‌​സ്.

2018ൽ പ്ര​വാ​ച​ക കാ​ര്‍ട്ടൂ​ണ്‍ മ​ത്സ​രം നടത്താനുള്ള ഗീ​ർ​റ്റിന്‍റെ തീരുമാനം വി​വാ​ദമായതിനെ തുടർന്ന് ഉ​പേ​ക്ഷി​ച്ചിരുന്നു. വിവാദ കാ​ര്‍ട്ടൂ​ണ്‍ മ​ത്സ​ര പ്രഖ്യാപിച്ച ഗീ​ര്‍റ്റി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​ 26കാ​ര​ൻ രംഗത്തെത്തുകയും ചെ​യ്തി​രു​ന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam