രാജ്യത്ത് കോവിഡ് പടരുന്നത് ദക്ഷിണ കൊറിയയില്‍ നിന്ന് പറന്നുവന്ന ബലൂണുകൾ വഴി:  ഉത്തര കൊറിയ 

JULY 1, 2022, 3:07 PM

സോൾ: ദക്ഷിണ കൊറിയയിൽ നിന്നുള്ള ബലൂണുകളാണ് തങ്ങളുടെ രാജ്യത്ത് കൊവിഡ് പടരാൻ കാരണമെന്ന് ഉത്തര കൊറിയ.

ദക്ഷിണ കൊറിയയിൽ നിന്ന് പറക്കുന്ന ബലൂണുകളുമായുള്ള സമ്പർക്കത്തിലൂടെയാണ് കൊവിഡ് ഉത്തരകൊറിയയിലേക്ക് പടർന്നതെന്ന് വെള്ളിയാഴ്ച ഉത്തരകൊറിയൻ അധികൃതർ പറഞ്ഞു.

ഉത്തര കൊറിയയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരമായ ഇഫോയില്‍ കൊവിഡ് പകര്‍ച്ചയുടെ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് ഉത്തര കൊറിയയുടെ എപിഡെമിക് പ്രിവന്‍ഷന്‍ സെന്റര്‍ കണ്ടെത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഉത്തര കൊറിയയുടെ പ്രതികരണം.

vachakam
vachakam
vachakam

ഇഫോ നഗരത്തിലുള്ള ചിലര്‍ ഏപ്രില്‍ മാസത്തില്‍ ഏലിയന്‍ വസ്തുക്കളുമായി (alien things) സമ്പര്‍ക്കം പുലര്‍ത്തിയെന്നും അതിന് പിന്നാലെ ഇവര്‍ക്ക് ഒമിക്രോണ്‍ രോഗബാധ കണ്ടെത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ഉത്തര കൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ഭരണത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ആയിരക്കണക്കിന് പ്രൊപ്പഗാണ്ട ലഘുലേഖകള്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ആക്ടിവിസ്റ്റുകള്‍ വര്‍ഷങ്ങളായി ബലൂണുകള്‍ക്കുള്ളില്‍ കടത്തി അതിര്‍ത്തി വഴി പറത്തിവിടാറുണ്ട്.

അതേസമയം, സൗത്ത് കൊറിയന്‍ ബലൂണുകള്‍ കാരണം നോര്‍ത്ത് കൊറിയയില്‍ കൊവിഡ് പടരാന്‍ ഒരു സാധ്യതയുമില്ലെന്ന് അവരുടെ യൂണിഫിക്കേഷന്‍ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam