പ്യോങ്യാങ്: ഉത്തരകൊറിയയെ ഭീതിയിലാഴ്ത്തി കൊറോണ വ്യാപനം. രാജ്യത്ത് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക ഉയരുന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് ഇതിനകം കോവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായാണ് റിപ്പോർട്ട്.
കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റാണ് മരിച്ചയാളിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ചവരിൽ ഒരാളിൽ ഒമിക്രോണും സ്ഥിരീകരിച്ചിരുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് കൂടുതൽ മരണം സ്ഥിരീകരിക്കുമെന്നാണ് സൂചന. നിലവിൽ 187,000 പേർ ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്.
നിലവിൽ രാജ്യതലസ്ഥാനമായ പോംഗ്യാംഗിൽ രോഗവ്യാപനം രൂക്ഷമാണ്. ഇതേ തുടർന്ന് ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതേസമയം എത്രപേർക്കാണ് കൊറോണ ബാധിച്ചതെന്ന കണക്കുകൾ വ്യക്തമല്ല. രാജ്യത്ത് ഒട്ടാകെ മൂന്ന് ലക്ഷത്തിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
വാക്സിനേഷൻ പദ്ധതി നടപ്പിലാക്കാത്തത് രാജ്യത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 25 മില്യൺ ആളുകൾ വാക്സിൻ ഇനിയും സ്വീകരിക്കാനുണ്ട്. കൊറോണ വാക്സിൻ വിതരണം ചെയ്യാൻ ആഗോള സമൂഹം മുന്നോട്ടുവന്നിരുന്നു. എന്നാൽ ഉത്തര കൊറിയ ഇത് നിഷേധിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്