നോം ചോംസ്‌കി മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന് ഭാര്യ വലേറിയ

JUNE 20, 2024, 12:42 AM

സാവോ പോളോ: പ്രശസ്ത ഭാഷാ പണ്ഡിതനും ആക്ടിവിസ്റ്റുമായ നോം ചോംസ്‌കി മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന് ഭാര്യ വലേറിയ വാസര്‍മാന്‍ ചോംസ്‌കി. 

അസോസിയേറ്റഡ് പ്രസില്‍ നിന്നുള്ള ഇമെയില്‍ ചോദ്യത്തിന് മറുപടിയായി ചോംസ്‌കിയുടെ മരണ വാര്‍ത്ത വലേറിയ നിഷേധിച്ചു. 95 കാരനായ നോം ചോംസ്‌കിയെ ഒരു വര്‍ഷം മുമ്പുണ്ടായ മസ്തിഷ്‌കാഘാതത്തിന്റെ ചികില്‍സക്കായി ബ്രസീലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നെന്ന് വലേരിയ ചോംസ്‌കി പറഞ്ഞു. 

വീട്ടില്‍ വെച്ച് ചികിത്സ തുടരുന്നതിനായി ചോംസ്‌കിയെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തതായി സാവോ പോളോയിലെ ബെനഫിസെന്‍ഷ്യ പോര്‍ച്ചുഗീസ ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.

vachakam
vachakam
vachakam

ചൊവ്വാഴ്ച ചോംസ്‌കിയുടെ മരണത്തെക്കുറിച്ചുള്ള തെറ്റായ റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നിരുന്നു. പിന്നാലെ ബ്രസീലിലെ ചില ന്യൂസ് വെബ്‌സൈറ്റുകളും ചോംസ്‌കിയുടെ മരണം വാര്‍ത്തയാക്കി. പിന്നീട് വാര്‍ത്തകള്‍ പിന്‍വലിക്കപ്പെടുകയും വെബ്‌സൈറ്റുകള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

2015 മുതല്‍ ചോംസ്‌കിക്ക് ബ്രസീലില്‍ ഒരു വസതിയുണ്ട്. യുഎസ് വിദേശനയത്തിന്റെ ശക്തനായ വിമര്‍ശകനായ ചോംസ്‌കി, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പതിറ്റാണ്ടുകളായി അധ്യാപകനായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam