'മഹ്‌സ അമിനിയെ കൊല്ലപ്പെട്ടതല്ല'; മരണകാരണം വെളിപ്പെടുത്തി ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി

NOVEMBER 24, 2022, 6:31 PM

മെഹ്‌സ അമിനി കൊല്ലപ്പെട്ടതല്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഖേരി. മെഹ്‌സയുടെ മരണത്തിന് ശേഷം രാജ്യത്തും ആഗോളതലത്തിലും സർക്കാരിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. യഥാർത്ഥത്തിൽ മെഹ്‌സ അമ്‌നി കൊല്ലപ്പെട്ടതല്ലെന്നും സ്വാഭാവിക മരണമായിരുന്നുവെന്നുമാണ്  അലി ബഖേരി പറയുന്നത്.

രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെ ഭാഗമായി ബഖേരി നിലവിൽ ഇന്ത്യയിലാണ്. 'മഹ്സ അമിനി കൊല്ലപ്പെട്ടില്ല, സ്വാഭാവിക മരണമായിരുന്നു മെഹ്സയുടേത്.

ഇറാനിലെ വികസനവുമായി ബന്ധപ്പെട്ട് ചില പാശ്ചാത്യ മാധ്യമങ്ങൾ സൃഷ്ടിച്ച അന്തരീക്ഷം ഞങ്ങൾ കണ്ടു. സർക്കാരിനെതിരെ ഉയർന്ന പ്രതിഷേധം   അടിസ്ഥാനരഹിതമാണ്. ഈ പാശ്ചാത്യ രാജ്യങ്ങൾ ഇറാന്റെ അവകാശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും' അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

vachakam
vachakam
vachakam

'പാശ്ചാത്യ ശക്തികൾ അഫ്ഗാനിസ്ഥാനിലെയോ പലസ്തീനിലെയോ യെമനിലെയോ ജനങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. അവർ ഈ നടപടികളെ അപലപിക്കുന്നില്ല. ആരാണ് ഈ ആളുകളുടെ യഥാർത്ഥ കൊലയാളികളെന്നും മന്ത്രി ചോദിച്ചു. സെപ്തംബർ 16ന് സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മെഹ്‌സ ആമിനിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ ഹിജാബ് വിരുദ്ധ സമരം പൊട്ടിപ്പുറപ്പെട്ടത്. 

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധത്തിനാണ് ഇറാൻ സാക്ഷ്യം വഹിച്ചത്. ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ലോകത്തിന്റെ പല ഭാഗത്ത് നിന്നും പിന്തുണ ലഭിച്ചിരുന്നു. അതേസമയം സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ മുന്നൂറിൽ അധികം പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam