ബെയ്ജിംഗ്: 1950ന് ശേഷം ചൈന ആദ്യമായി വിരമിക്കൽ പ്രായം ഉയർത്തുന്നു.രാജ്യത്ത് വയോജനങ്ങളുടെ എണ്ണത്തിലുള്ള വർധനയും പെൻഷൻ ഫണ്ടിലെ കുറവും കണക്കിലെടുത്താണ് തീരുമാനം.
പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശ വെള്ളിയാഴ്ച അംഗീകരിച്ചു. ബ്ലൂ കോളർ വനിതകളുടെ വിരമിക്കൽ പ്രായം 50ൽ നിന്ന് 55 ആയും വെറ്റ് കോളർ ജോലികളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വിരമിക്കൽ പ്രായം 55ൽ നിന്ന് 58 ആയും ഉയർത്താൻ തീരുമാനിച്ചു. പുരുഷന്മാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 63 ആക്കി ഉയർത്തി.
2025 ജനുവരി 1 മുതലാവും തീരുമാനം പ്രാവർത്തികമാവുക. അടുത്ത 15 വർഷത്തേക്ക് ഓരോ മാസവും വിരമിക്കൽ പ്രായം ഉയർത്തിയാകും തീരുമാനം പ്രാവർത്തികമാക്കുക. ജീവനക്കാർക്ക് വിരമിക്കൽ പ്രായം മൂന്ന് വർഷം വരെ നീട്ടാനും അനുവാദമുണ്ട്.
2030ഓടെ സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതിയിലേക്ക് കൂടുതൽ തുകയും നൽകേണ്ടതായുണ്ട്. എങ്കിൽ മാത്രമാകും പെൻഷൻ ലഭ്യമാകുക. രാജ്യത്തെ ജനന നിരക്ക് കുറയുകയും ശരാശരി ആയുർദൈർഘ്യം 78.2 വർഷമായും ചൈനയിൽ ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്