പന്നൂൻ വധശ്രമക്കേസ്; താൻ നിരപരാധിയാണെന്ന് നിഖിൽ ഗുപ്ത കോടതിയിൽ, സസൂഷ്മം നിരീക്ഷിച്ച് ലോകരാജ്യങ്ങൾ

JUNE 19, 2024, 8:19 PM

ന്യൂയോർക്ക്: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയുടെ വിചാരണ  യുഎസ് കോടതിയിൽ ആരംഭിച്ചു.

 ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ വെച്ച് കഴിഞ്ഞ വർഷം ജൂൺ 30ന് അറസ്റ്റിലായ നിഖിൽ ഗുപ്തയെ ജൂൺ 16ന് യുഎസിലേക്ക് കൈമാറിയിരുന്നു.കേസ് മാൻഹട്ടനിലെ ഫെഡറൽ കോടതിയിലാണ് പരിഗണിക്കുന്നത്. കാനഡ, ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ഖത്തർ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും  കോടതി വാദങ്ങൾ  സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

കേസിൽ താൻ നിരപരാധിയാണെന്നാണ് നിഖിൽ ഗുപ്ത കോടതിയിൽ അറിയിച്ചത്. അമേരിക്കൻ പൗരൻമാരെ വധിക്കാനുള്ള ശ്രമത്തെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് കോടതിയെ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് നിഖിൽ ഗുപ്ത പ്രവർത്തിച്ചതെന്നും അറ്റോർണി ആരോപിച്ചു.

vachakam
vachakam
vachakam

പന്നൂനെ കൊല്ലാന്‍ നിഖില്‍ ഗുപ്ത ഒരു വാടക കൊലയാളിയെ നിയമിച്ചതായും ഇയാള്‍ക്ക് 15,000 ഡോളര്‍ അഡ്വാന്‍സ് നല്‍കിയതായും ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. റോ ഉദ്യോഗസ്ഥനായ വിക്രം യാദവ് ആണ് നിഖിൽ ഗുപ്തയുടെ പിന്നിലെന്ന് കഴിഞ്ഞ ഏപ്രിലിൽ വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആരോപണങ്ങൾ എല്ലാം തന്നെ ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ അടക്കമുള്ള  രംഗത്തെത്തിയിട്ടുണ്ട്. അയൽരാജ്യമായ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി തങ്ങളുടെ പൗരന്മാരെ നിയമവിരുദ്ധമായ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. വിദേശ മണ്ണിൽ വസിക്കുന്ന ഭീകരരെ ലക്ഷ്യമിട്ടുള്ള വിപുലമായ നയത്തിൻ്റെ ഭാഗമായി 2020 മുതൽ പാക്കിസ്ഥാനിൽ 20 വ്യക്തികളുടെ കൊലപാതകങ്ങളിൽ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

2020 ജനുവരി മുതൽ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന് (ആർ&എഡബ്ല്യു) വേണ്ടി രാജ്യത്തെ സിഖ് സമുദായത്തെയും കാശ്മീർ പ്രവർത്തകരെയും ചാരപ്പണി ചെയ്തതിന് ജർമ്മനി ഒരു ഇന്ത്യക്കാരനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിൻ്റെ (KZF) പ്രമുഖ പ്രവർത്തകനായ ഗുർമീത് സിംഗ് ബഗ്ഗ ജർമ്മനിയിൽ സ്വതന്ത്രമായി കറങ്ങിനടക്കുന്നതായും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നതായും റിപ്പോർട്ടുണ്ട്.

vachakam
vachakam
vachakam

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കനേഡിയൻ പ്രധാനമന്ത്രി ഖാലിസ്ഥാൻ നേതാവ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജൻ്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണമുയർത്തിയതിനാൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കടുത്ത സമ്മർദ്ദത്തിലായിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam