സെലൻസ്‌കി ഉക്രൈൻ പ്രസിഡൻ്റായി തുടരണം; 70% പേരുടെ പിന്തുണ 

JUNE 19, 2024, 8:40 PM

കീവ്:  വോളോഡിമർ സെലെൻസ്‌കി രാജ്യത്തിൻ്റെ പ്രസിഡൻ്റായി തുടരണമെന്ന് ഉക്രേനിയക്കാരിൽ പകുതിയിലധികവും ആഗ്രഹിക്കുന്നതായി സർവ്വേ. 

ജൂൺ 17 ന് പ്രസിദ്ധീകരിച്ച കീവ് ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോളജിയിൽ നിന്നുള്ള പുതിയ പോളിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സർവേയിൽ പങ്കെടുത്തവരിൽ 70% പേരും സെലൻസ്‌കി സൈനികനിയമം അവസാനിക്കുന്നതുവരെ ഉക്രെയ്‌നിൻ്റെ പ്രസിഡൻ്റായി തുടരണമെന്ന് ആഗ്രഹിക്കുന്നു.

vachakam
vachakam
vachakam

22% പേർ മാത്രമാണ് സെലൻസ്‌കി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന്  മാറണമെന്ന് പ്രതികരിച്ചത്. പ്രസിഡൻ്റ് എന്ന നിലയിൽ സെലൻസ്‌കിയുടെ പ്രവർത്തനങ്ങളെ  56% പേർ പിന്തുണയ്ക്കുന്നു.

"ഇപ്പോൾ എല്ലാവരും നമ്മുടെ രാജ്യത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. നമ്മൾ സ്വയം ഒന്നിച്ചുനിൽക്കണം, തർക്കങ്ങളിലേക്കോ മറ്റ് മുൻഗണനകളിലേക്കോ മാറുന്നത് ഒഴിവാക്കണമെന്ന്  നവംബറിലെ ഒരു പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞിരുന്നു. ഉക്രെയ്നിൽ പട്ടാള നിയമം ഏർപ്പെടുത്തിയിരുന്നില്ലെങ്കിൽ 2024 മാർച്ച് 31 ന് തിരഞ്ഞെടുപ്പ് നടക്കുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam