ജറുസലേം: നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇസ്രയേലിന്റെ ഭരണചക്രം തിരിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷിയുടെ കൂടി പിന്തുണ വേണം. 120 അംഗ പാര്‍ലമെന്റില്‍ 53 അംഗങ്ങളുടെ പിന്തുണയാണ് ഇതുവരെ ഉറപ്പിക്കാനായത്. നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടി ഏറ്റവും വലിയ കക്ഷിയായതിനെ തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ബിബി എന്ന് അറിയപ്പെടുന്ന നെതന്യാഹുവിന് 28 ദിവസം അനുവദിക്കുകയായിരുന്നു. സമയം അതിക്രമിച്ചിരിക്കെ ഒരു സഖ്യകക്ഷിയെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.
യുണൈറ്റഡ് തോറ ജുദായിസം പാര്‍ട്ടിയുമായാണ് ഏറ്റവുമൊടുവില്‍ ലിക്കുഡ് പാര്‍ട്ടി ധാരണയിലെത്തിയത്. കടുത്ത യാഥാസ്ഥിതിക പാര്‍ട്ടിയായ ഷാസിന്റെ 11 അംഗങ്ങളിലാണ് ഇനി ലിക്കുഡ് പാര്‍ട്ടി പ്രതീക്ഷ അര്‍പ്പിക്കുന്നത്. വലതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ രൂപീകരിക്കുന്ന സര്‍ക്കാരിന് പാലസ്തീനോടുള്ള സമീപനം ഏറെ കടുത്തതായിരിക്കുമെന്നും കൂടുതല്‍ ഉരസലുകള്‍ക്ക് ഇത് ആക്കം പകരുമെന്നുമാണ് ആശങ്ക ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്