22 പേരുമായി പോയ നേപ്പാൾ വിമാനം കാണാതായതായി

MAY 29, 2022, 12:16 PM

ഇരുപത്തിരണ്ടു പേരുമായി പോയ നേപ്പാൾ വിമാനം കാണാതായതായി റിപോർട്ട്. വിമാനത്തിൽ നാല് ഇന്ത്യക്കാരുണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. നേപ്പാൾ നഗരമായ പൊഖാരയിൽ നിന്ന് ജോംസോമിലേക്ക് പോകുകയായിരുന്ന വിമാനമാണ് കാണാതായത്.

മുസ്താങ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയിൽ വിമാനം എത്തിയിരുന്നു. തുടർന്ന് വിമാനം ധൗലഗിരി പർവതത്തിലേക്ക് വഴിതിരിച്ചുവിട്ടു, അതിനുശേഷം വിമാനവും കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്നും വിമാനത്തിനായി തിരച്ചിൽ തുടരുന്നു എന്നും ചീഫ് ഡിസ്ട്രിക് ഓഫീസർ നേത്ര പ്രസാദ് ശർമ്മ പറഞ്ഞു.

പത്തൊൻപത് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. താരാ എയർലൈൻസിന്റെ 9 NAET ഇരട്ട എഞ്ചിൻ വിമാനമാണ് കാണാതായത്. പ്രഭാകർ പ്രസാദ് ഗിമിരെ എന്നയാളാണ് വിമാനത്തിന്റെ പൈലറ്റെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam