നീറ്റ് പരീക്ഷ കേന്ദ്രം ദുബായിലും

JULY 23, 2021, 6:32 AM

നീറ്റ് പരീക്ഷാ കേന്ദ്രം ഈ വര്‍ഷം  ദുബായിലും അനുവദിക്കാന്‍ തീരുമാനമായി. കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. അബുദാബിയിലെ ഇന്ത്യന്‍ എംബസി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

കുവൈത്തിന് പിന്നാലെയാണ് ദുബായിലും പരീക്ഷാകേന്ദ്രം അനുവദിക്കാനൊരുങ്ങുന്നത്. കോവിഡ്-19 പ്രതിസന്ധി കൂടി നിലനില്‍ക്കുന്നതുകൊണ്ടു തന്നെ ആശങ്കയിലായിരുന്നു വിദ്യാര്‍ഥികള്‍.കോവിഡ്-19 കാരണം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്. ഇത്തവണ നീറ്റ് പരീക്ഷയില്‍ പ്രാദേശിക ഭാഷയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam