റഷ്യ-ഉത്തരകൊറിയ ഉടമ്പടി; പ്രകടമാകുന്നത് സ്വേച്ഛാധിപത്യ ശക്തികളുടെ പരസ്പര പിന്തുണയെന്ന് നാറ്റോ മേധാവി

JUNE 20, 2024, 7:38 AM

ഒട്ടാവ,: ഉത്തരകൊറിയയുമായുള്ള റഷ്യയുടെ പുതിയ പ്രതിരോധ ഉടമ്പടി സ്വേച്ഛാധിപത്യ ശക്തികൾക്കിടയിൽ വർദ്ധിച്ചുവരുന്ന യോജിപ്പ് കാണിക്കുന്നതാണെന്ന് നാറ്റോ മേധാവി. ഇത് ജനാധിപത്യ രാജ്യങ്ങൾ ഐക്യമുന്നണി അവതരിപ്പിക്കുന്നതിൻ്റെ പ്രാധാന്യം ഉയർത്തികാട്ടുന്നതായും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

ആക്രമണമുണ്ടായാല്‍ പരസ്പരം സഹായിക്കാമെന്ന കരാറില്‍ റഷ്യയും ഉത്തര കൊറിയയും ഒപ്പുവച്ചത്   പ്യോങ്‌യാങ്ങോടുള്ള മോസ്കോയുടെ നയത്തെ മാറ്റിമറിക്കുന്ന നീക്കമാണ്. ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ ചൈനയും ഇറാനും മോസ്കോയെ സൈനികമായി പിന്തുണയ്ക്കുമ്പോൾ ഉത്തരകൊറിയ റഷ്യയ്ക്ക് വലിയ തോതിൽ വെടിമരുന്ന് നൽകിയിട്ടുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

"സ്വേച്ഛാധിപത്യ ശക്തികൾ കൂടുതൽ അണിനിരക്കുന്നുവെന്ന് നാം അറിഞ്ഞിരിക്കണം. മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിൽ അവർ പരസ്പരം പിന്തുണയ്ക്കുന്നു''- ഒട്ടാവയിലെ ഔദ്യോഗിക സന്ദർശനത്തിനിടെ ഒരു പാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഉത്തര കൊറിയ, ചൈന, ഇറാൻ, റഷ്യ തുടങ്ങിയ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ കൈകോർക്കുമ്പോൾ  സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന രാജ്യങ്ങളായി നമ്മൾ ചേർന്ന് നിൽക്കേണ്ടത്  അതിലും പ്രധാനമാണെന്നും  അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam